HOME
DETAILS

കരിപ്പൂര്‍ വിമാനാപകടം അന്വേഷണം വൈമാനികരിലേക്കും വിമാനത്തിലേക്കും

  
Web Desk
August 13 2020 | 02:08 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%85%e0%b4%a8


കൊണ്ടോട്ടി: കരിപ്പൂര്‍ വിമാന അപകടത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് വിമാന പൈലറ്റുമാരിലേക്കും വിമാനത്തിലേക്കും.
സംഭവ ദിവസം വിമാനത്തിന് ലാന്‍ഡിങ് അനുമതി നല്‍കിയ കരിപ്പൂര്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍ യൂനിറ്റില്‍ നിന്നുളള തെളിവെടുപ്പും ജീവനക്കാരുടെ മൊഴിയെടുക്കലും പൂര്‍ത്തിയാക്കിയ സംഘം പ്രാഥമിക അന്വേഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിവരികയാണ്. വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റെ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ.എ.ഐ.ബി)യും ഡി.ജി.സിയുമാണ് അന്വേഷണം നടത്തുന്നത്. എ.ടി.സിയില്‍ നിന്ന് സുരക്ഷിത ലാന്‍ഡിങിന് അനുമതി വാങ്ങിയ വിമാനം റണ്‍വേയില്‍ ഇറങ്ങിയതിലെ താളപ്പിഴ, വിമാനം നിയന്ത്രണ വിധേയമാക്കാനൊരുങ്ങുന്നതിനിടയില്‍ റണ്‍വേയില്‍ കാണപ്പെട്ട താഴ്ന്നിറങ്ങിയ നിംനോന്മ മേഘങ്ങള്‍ (ലോ ക്ലൗഡ് പ്രതിഭാസം), വിമാനത്തിന്റെ സാങ്കേതിക തകരാര്‍ തുടങ്ങിയവ അപകടത്തിന് വഴിയൊരുക്കിയതെന്ന നിഗമനത്തിലേക്കാണ് അന്വേഷണ സംഘമെത്തിയത്.
വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് അടക്കമുളള ശാസ്ത്രീയ പരിശോധനകള്‍ക്ക് മുന്‍പുളള അന്വേഷണമാണ് നിലവില്‍ പൂര്‍ത്തിയാവുന്നത്. കഴിഞ്ഞ വെളളിയാഴ്ചയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂരില്‍ അപകടത്തില്‍ പെട്ട് 18 പേര്‍ മരിച്ചത്.

എന്തുകൊണ്ട് വൈമാനികര്‍?

വിമാനത്തിന് സാങ്കേതിക തകരാറുളളതായി പൈലറ്റും കോ-പൈലറ്റും എ.ടി.സിയെ അറിയിച്ചിട്ടില്ല.
എന്നാല്‍ വിമാനം റണ്‍വേയുടെ നിശ്ചിത നേര്‍രേഖയില്‍ നിന്ന് 1,200 അടി മുന്നോട്ട് നീങ്ങി ലാന്‍ഡ് ചെയ്തപ്പോഴുണ്ടായ താളപ്പിഴകളാണ് അപകടത്തിന് വഴിവെച്ചതെന്ന് ബോധ്യമായിട്ട്. ചെറിയ വിമാനമായതിനാല്‍ ലാന്‍ഡിങ് സമയത്ത് വേഗത കൂടുതലായാലും വിമാനം പിടിച്ചുനിര്‍ത്താന്‍ വൈമാനികന് കഴിയുമായിരുന്നു. വിമാനത്തിന്റെ വേഗത കുറഞ്ഞെങ്കിലും മേഘാവൃത അന്തരീക്ഷം വൈമാനികന് നിര്‍ത്താനും തിരിച്ചു കൊണ്ടുവരാനും സാധിക്കാതെ വിമാനം 35 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. ഒന്നിലധികം തവണ വിമാനം ലാന്‍ഡിങ് നടത്തിയ സ്ഥലം, നിയന്ത്രണം വിട്ട റണ്‍വേ റിസയുടെ ഭാഗം തുടങ്ങിയവ പരിശോധിച്ചു.

റണ്‍വേയുടെ അറ്റങ്ങളില്‍ ഇ-മാസ് ആവശ്യം ശക്തം

കൊണ്ടോട്ടി: വിമാനത്താവളങ്ങളില്‍ റണ്‍വേ ഓവര്‍ ഷൂട്ട് ചെയ്തുണ്ടാകുന്ന അപകടങ്ങള്‍ കുറക്കുന്നതിനായുളള എന്‍ജിനീയേഡ് മെറ്റീരിയില്‍ റസ്റ്റിങ് സിസ്റ്റം (ഇ-മാസ്) വേണമെന്ന ആവശ്യം ശക്തമാകുന്നു. 2010 ലെ മംഗലാപുരം വിമാനദുരന്തം അന്വേഷിച്ച റിട്ട.എയര്‍വൈസ് മാര്‍ഷല്‍ ഗോഖലെ അധ്യക്ഷനായ സമിതിയാണ് എല്ലാ വിമാനത്താവളങ്ങളിലും ഈ സംവിധാനം നിര്‍ദേശിച്ചത്.
കരിപ്പൂരില്‍ 240 മീറ്റര്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയക്ക് (റിസ)പകരമാണ് 90 മീറ്ററില്‍ ഇ മാസ് സുരക്ഷാപ്രതലം ഒരുക്കേണ്ടണ്ടത്. റണ്‍വേക്ക് പുറത്തേക്ക് പോകുന്ന വിമാനങ്ങള്‍ തടഞ്ഞുനിര്‍ത്തി അപകടങ്ങള്‍ പരമാവധി തടയുകയും യാത്രക്കാര്‍ക്കും വിമാനങ്ങള്‍ക്കും പരുക്കുകള്‍ കുറക്കുകയും ചെയ്യുക എന്നതാണ് ഇ മാസിന്റെ ലക്ഷ്യം.
ചെലവ് കൂടുതലെന്ന് പറഞ്ഞാണ് ഇതു പിന്നീട് ഉപേക്ഷിച്ചത്.


വിമാനവും പ്രതിസ്ഥാനത്ത്


12 വര്‍ഷത്തിലേറെ കാലപ്പഴക്കമുളള വിമാനമാണ് അപകടത്തില്‍ പെട്ടത്. ഇത് എയര്‍ ഇന്ത്യ ഒന്നരവര്‍ഷം മുന്‍പാണ് പാട്ടത്തിനെടുത്തത്.
വിമാനം ലാന്‍ഡിങിലുണ്ടായ പിഴവിനെ തുടര്‍ന്നുണ്ടായ സാങ്കേതിക തകരാറുകളാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റെ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പരിശോധിച്ചു വരുന്നത്. വിമാനത്തിന്റെ കോക്പിറ്റ് ഡാറ്റാ റെക്കോര്‍ഡിന്റെയും ബ്ലോക്ക് ബോക്‌സിന്റെയും വിശദ പരിശോധനകള്‍ക്ക് ശേഷമുളള അന്തിമ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് അന്വേഷണ സംഘം ഔദ്യോഗിക വിശദീകരണം നല്‍കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  8 days ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  8 days ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  8 days ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  8 days ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  8 days ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  8 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  8 days ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  8 days ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  8 days ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  8 days ago