HOME
DETAILS

മനുഷ്യ വിഭവ ശേഷി പങ്കുവെക്കൽ സമൂഹിക പ്രതിബദ്ധതയോടെയാവണം: ഫോസ ജിദ്ദ ചാപ്റ്റര്‍

  
backup
August 13, 2020 | 4:36 AM

fosa-jiddah-prograame

      ജിദ്ദ: ലോകം വിവിധ വെല്ലുവിളികളെ നേരിടുന്ന സമയത്ത്‌ മനുഷ്യ വിഭവശേഷി പങ്കുവെക്കൽ സമൂഹിക പ്രതിബദ്ധതയോടെയാവണമെന്ന് ഫാറൂഖ് കോളേജ് പൂര്‍വ്വ വിദ്യാർത്ഥി സംഗമം ജിദ്ദ ചാപ്റ്റര്‍ (ഫോസ-ജിദ്ദ) അഭിപ്രായപ്പെട്ടു. യോഗത്തിൽ മുന്‍ ഫാറൂഖ് കോളജ് പ്രിന്‍സിപ്പലും ഫോസ കേന്ദ്ര കമ്മിറ്റി അംഗവുമായ പ്രൊഫ ഇ. പി. ഇമ്പിച്ചി കോയ മുഖ്യാതിഥിയായിരുന്നു. ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് മേലേവീട്ടിൽ അദ്ധ്യക്ഷം വഹിച്ചു. സാമ്പത്തികമായി പ്രയാസ മനുഭവിക്കുന്ന പരിസര വാസികളുടെയും, കോളേജിലെ വിദ്യാർത്ഥികളുടെയും ക്ഷേമത്തിനായി ഫാറൂഖ് കോളേജ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികള്‍ ആയ എഡ്യു സപ്പോര്‍ട്ട്, വണ്‍ ഫോര്‍ വണ്‍ (വിദ്യാർത്ഥികളെ ദത്തെടുക്കൽ), ഡയാലിസിസ് സെന്റര്‍ എന്നിവക്ക് ഫോസ ജിദ്ദ ഉദ്ദേശിക്കുന്ന സഹായ പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു.

     കോളജ് സ്ഥാപക നേതാവും പണ്ഡിതനുമായ അബു സബാഹ് അഹമ്മദ് അലി സാഹിബ് അനുസ്മരണം ലിയാഖത്ത് കോട്ട നിര്‍വഹിച്ചു. ഫാറൂഖ് കോളേജും മറ്റു അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളും തമ്മിലുള്ള വിഭവ കൈമാറ്റ പ്രോഗ്രാമുകൾ ഡോ: ഇസ്മയില്‍ മരിതേരി വിശദീകരിച്ചു. ഇന്ത്യ ഗവണ്മെന്റ് അംഗീകരിച്ചു നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ വിദ്യാഭ്യാസ നയം ചർച്ചചെയ്യാൻ ആഗസ്ത് 21ന് പ്രഗത്ഭരെ ഉൾകൊള്ളിച്ചു വിപുലമായ ഒരു സൂം സെമിനാര് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. അമീര്‍ അലി, നാസര്‍ ഫറോക്ക്, ഇഖ്ബാല്‍ സി കെ പള്ളിക്കല്‍, സംസാരിച്ചു. കെ.എം. മുഹമ്മദ് ഹനീഫയുടെ ഖുർആൻ പാരായണത്തോടെ തുടങ്ങിയ യോഗത്തിൽ സെക്രട്ടറി സാലിഹ് കാവോട്ട് സ്വാഗതവും ബഷീർ അംബലവന്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കളങ്ങളും, ജിംനേഷ്യവും, നടപ്പാതകളും; അൽ ഷംഖയിൽ അത്യാധുനിക സൗകര്യങ്ങളോടെ 16 പാർക്കുകൾ കൂടി തുറന്നു

uae
  •  4 hours ago
No Image

ഉദ്ഘാടനം കഴിഞ്ഞ് മോദി മടങ്ങി, പിന്നാലെ ആളുകൾ 4000 അലങ്കാരച്ചെടികൾ കടത്തി; നാണക്കേടിന്റെ ദൃശ്യങ്ങൾ പുറത്ത്

National
  •  4 hours ago
No Image

ഷാർജയിൽ ഹൃദയാഘാതം മൂലം മലയാളി വിദ്യാർഥിനി മരിച്ചു

uae
  •  4 hours ago
No Image

ബുംറയെ വീഴ്ത്തി; 2025-ലെ ഇന്ത്യൻ വിക്കറ്റ് വേട്ടയിൽ സ്പിൻ ആധിപത്യം

Cricket
  •  5 hours ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും; ഷാർജയിലെ വാൻ അപകത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലിസ്

uae
  •  5 hours ago
No Image

കാസർകോട് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവിന് പരുക്ക്‌

Kerala
  •  5 hours ago
No Image

കളമശ്ശേരി കിന്‍ഫ്രയിലെ സ്വിമ്മിങ് പൂളില്‍ നിന്ന് രണ്ട് ദിവസത്തോളം പഴക്കമുഴള്ള മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

സംസ്ഥാനത്തെ 72 സർക്കാർ ആശുപത്രികളിൽ 202 പുതിയ ഡോക്ടർമാർ: സ്പെഷ്യാലിറ്റി ചികിത്സ ഇനി താലൂക്ക് തലത്തിലും

Kerala
  •  5 hours ago
No Image

ഗ്ലോബൽ വില്ലേജ്, മിറക്കിൾ ഗാർഡൻ ബസ് യാത്ര: ഇനി സിൽവർ, ഗോൾഡ് കാർഡുകൾ നിർബന്ധം

uae
  •  5 hours ago
No Image

13-കാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; ബാങ്ക് ഉദ്യോഗസ്ഥനും സുഹൃത്തും പിടിയിൽ

crime
  •  5 hours ago