HOME
DETAILS
MAL
വൈഎംഎ ഡയാലിസിസ് മെഷീൻ പദ്ധതി: ഫണ്ട് കൈമാറി
backup
August 13 2020 | 13:08 PM
റിയാദ്: കേരളത്തിൽ ജനസേവന രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സൗജന്യമായി ഡയാലിസിസ് മെഷീൻ നൽകുന്ന യാംബു മലയാളി അസോസിയേഷന്റെ (വൈ.എം.എ) പദ്ധതിയുടെ ഭാഗ മായി നാലാമത്തെ ഡയാലിസിസ് മെഷീൻ ഫണ്ട് കൈമാറി. കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി തണൽ ഡയാലിസിസ് സെന്ററിന് വേണ്ടി സെന്റർ പ്രതിനിധി ഹാരിസ് ഉള്ള്യേരിക്ക് വൈ.എം.എ പ്രസിഡന്റ് സലിം വേങ്ങര ഫണ്ട് കൈമാറി.
ചടങ്ങിൽ അബൂബക്കർ മേഴത്തൂർ, നാസർ നടുവിൽ, സാക്കിർ എ.പി, ഹാരിസ് ഉള്ള്യേരി എന്നിവർ സംസാരിച്ചു. സലിം വേങ്ങര അധ്യക്ഷത വഹിച്ചു. വൈ.എം.എ ജനറൽ സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി സ്വാഗതവും 'നന്മ' കൺവീനർ അജോ ജോർജ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."