HOME
DETAILS

ഗാനമേളക്കിടെ അക്രമം; എട്ടു പൊലിസുകാര്‍ക്ക് പരുക്ക്, എട്ടുപേര്‍ അറസ്റ്റില്‍

  
backup
April 19 2019 | 05:04 AM

%e0%b4%97%e0%b4%be%e0%b4%a8%e0%b4%ae%e0%b5%87%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%8e%e0%b4%9f%e0%b5%8d

വിഴിഞ്ഞം: മുല്ലൂര്‍ ഭദ്രകാളി ദേവിക്ഷേത്രത്തിലെ ഗാനമേളക്കിടെയുണ്ടായ കൂട്ടത്തല്ല് നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലിസുകാര്‍ക്ക് നേരെ അക്രമം. അക്രമത്തില്‍ എട്ട് പൊലിസുകാര്‍ക്ക് പരുക്കേറ്റു. സംഭത്തില്‍ അന്‍പതോളം പേര്‍ക്കെതിരേ കേസെടുത്ത വിഴിഞ്ഞം പൊലിസ് എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം.
വിഴിഞ്ഞം സ്റ്റേഷനിലെ എ.എസ്.ഐ രാജന്‍, സി.പി.ഒമാരായ കൃഷ്ണകുമാര്‍, മനോജ്, അജികുമാര്‍, സന്തോഷ്, സുധീര്‍, രതീഷ്, ഹോം ഗാര്‍ഡ് മില്‍ക്കിസ ബേക്ക് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ചികിത്സ തേടി. ആക്രമണം നടത്തിയ മുല്ലൂര്‍ സ്വദേശികളായ രാജേഷ്, അഗസ്റ്റിന്‍, ജിത്തു, ശ്രീരാഗ്, വൈശാഖ്, അരുണ്‍, വിപിന്‍, അനീഷ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. ഉത്സവ സ്ഥലത്ത് ഗാനമേള നടക്കുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ സ്ത്രീകള്‍ ഇരിക്കുന്ന സ്ഥലം കൈയേറി ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചതാണ് സംഘര്‍ഷം സൃഷ്ടിച്ചതെന്ന് പൊലിസ് പറഞ്ഞു. ഇത് തടയാനെത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പൊലിസുകാരെ സംഘം കൈയേറ്റം ചെയ്തു. വിവരമറിഞ്ഞ് വിഴിഞ്ഞം സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലിസെത്തി പ്രശ്‌നക്കാരനായ ചിലരെ പിടികൂടി ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കവെ സംഘടിച്ചെത്തിയ ഒരു കൂട്ടര്‍ രാവിലെ നടന്ന പൊങ്കാലക്ക് ശേഷം കൂട്ടിയിട്ടിരുന്ന ചുടുകല്ലുകള്‍ കൊണ്ട് പൊലിസുകാരെ തലങ്ങും വിലങ്ങും അക്രമിക്കുകയായിരുന്നു. തലക്കും മുതുകിലും ക്ഷതമേറ്റനിലയില്‍ ഏഴ് പൊലിസുകാരെ വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയിലും തോളെല്ല് തകര്‍ന്ന ഒരാളെ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ ക്യാംപില്‍ നിന്ന് കൂടുതല്‍ പൊലിസ് എത്തി ലാത്തിവീശിയാണ് സംഘര്‍ഷത്തിന് അയവ് വരുത്തിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തതായും കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും വിഴിഞ്ഞം സി.ഐ ടി.ആര്‍ ജിജു പറഞ്ഞു.
പിടിയിലായ പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കളടക്കമുള്ളവര്‍ വിഴിഞ്ഞം പൊലിസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഈ സംഭവത്തില്‍ പിടിയിലായവരെ വൈകിട്ട് കോടതിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീകളടക്കമുള്ള ഒരു സംഘം സ്റ്റേഷന്‍ വളപ്പിലേക്ക് കയറി പ്രതികളെ വിട്ടയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പൊലിസ് ഇവരെ ബലം പ്രയോഗിച്ച് തടഞ്ഞ് പ്രതികളുമായി കോടതിയിലേക്ക് പോയതോടെയാണ് സംഘര്‍ഷാവസ്ഥക്ക് അയവുവന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

അന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു

Kerala
  •  2 months ago
No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  2 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago