മദ്യശാലക്കെതിരായ പ്രതിഷേധം ജീവനക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; അഞ്ചുപേര്‍ക്ക് പരുക്ക്
മാനന്തവാടി: മാനന്തവാടി-നാലാംമൈല്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പ് പായോട് കണ്ഠകര്‍ണന്‍ റോഡിലെ ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തനം മാറ്റുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം. ഞായറാഴ്ച രാവിലെ കള്ളുഷാപ്പ് തുറന്നപ്പോഴാണ് പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് കള്ള്ഷാപ്പിലെ ജീവനക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
സംഘര്‍ഷത്തില്‍ പരുക്കേറ്റ പ്രദേശവാസികളായ ഏലിയാമ്മ കുരിശിങ്കല്‍(60), എല്‍സമ്മ വട്ടക്കുന്നേല്‍(48), വേലംപറമ്പില്‍ ജീജേഷ്(32), ആര്യാട്ടുകുടിയില്‍ ലെനിന്‍ ജേക്കബ്(27) എന്നിവരും കള്ളുഷാപ്പില്‍ കള്ള്ഷാപ്പ് ജീവനക്കാരന്‍ തലപ്പുഴ തെക്കേക്കര മനോജും(36) ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കള്ളുഷാപ്പ് തുടങ്ങുന്നതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. വയലുണ്ടായിരുന്ന സ്ഥലം മണ്ണിട്ടു നികത്തിയാണ് കള്ളുഷാപ്പ് തുടങ്ങുന്നതിനായി താല്‍ക്കാലിക കെട്ടിടം നിര്‍മിച്ചത്.
പ്രദേശത്തെ പുഴക്കു സമീപത്താണ് കള്ളുഷാപ്പ് തുടങ്ങാന്‍ ശ്രമിക്കുന്നത്. ഇത് ഭാവിയില്‍ വലിയ ദുരന്തങ്ങളും സ്‌കൂള്‍, കോളജ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വഴി തെറ്റുന്നതിനു കാരണമാകുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കള്ളുഷാപ്പ് തുടങ്ങിയതെന്ന് ഷാപ്പ് അധികൃതര്‍ വ്യക്തമാക്കി.
കെട്ടിടത്തിനു എടവക പഞ്ചായത്തില്‍ നിന്നും നമ്പര്‍ ലഭിച്ചിട്ടുണ്ട്. രാവിലെ കള്ള് അളന്നു കൊണ്ടിയിരിക്കുകയായിരുന്ന തന്നെയും സതീഷിനെയും യാതൊരു പ്രകോപനവുമില്ലാതെ പ്രദേശവാസികള്‍ മിര്‍ദ്ദിക്കുകയായിരുന്നെന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മനോജ് പറഞ്ഞു.
പ്രതിഷേധവുമായെത്തിയ പ്രദേശവാസികള്‍ 64 ലിറ്ററോളം കള്ളും രണ്ടു പ്ലാസ്റ്റിക്ക് കന്നാസുകളും നശിപ്പിക്കുകയും തന്നെ കൈയേറ്റം ചെയ്തതായും ഇയാള്‍ പറഞ്ഞു.
എന്നാല്‍ തങ്ങള്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും തങ്ങള്‍ക്കെതിരെ കള്ളക്കേസുണ്ടാക്കാന്‍ ശ്രമിക്കുകയാണുണ്ടായതെന്നും മര്‍ദനത്തില്‍ പരുക്കേറ്റ പ്രദേശവാസി ജീജേഷ് പറഞ്ഞു. കള്ളുഷാപ്പ് തുടങ്ങുന്നതിനെതിരെ വരും ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കള്ളുഷാപ്പ് സമര സമിതി ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."