HOME
DETAILS
MAL
നോക്കുകുത്തിയായി കിയോസ്കുകള്‍
backup
April 30 2017 | 20:04 PM
കുടിവെള്ളം എത്തിക്കുന്നതിനായി ഗ്രാമങ്ങള്‍ തോറും സ്ഥാപിച്ച കിയോസ്കുകള്‍ കുടിവെള്ളം ആവശ്യത്തിനു ലഭിക്കാതായതോടെ നോക്കുകുത്തികളായി. ജില്ലയിലെ പഞ്ചായത്തുകളില്‍ എട്ടു വീതം കിയോസ്കുകളാണു ജില്ലാ ഭരണകൂടം സ്ഥാപിച്ചത്. ഇതില്‍ വെള്ളം നിറക്കാനും ജില്ലാ ഭരണകൂടം തന്നെ പദ്ധതി തയാറാക്കി. എന്നാല്‍ കുടിവെള്ളം കിട്ടാതായതോടെ വിതരണം നടന്നില്ല. മിക്ക പഞ്ചായത്തുകളിലും മുപ്പതിലേറെ സ്ഥലങ്ങളില്‍ കുടിവെള്ള ക്ഷാമമുണ്ട്. എട്ടു കിയോസ്കുകള്‍ കൊണ്ട് എന്താവാന്‍. നേരത്തെ ലോറിയില്‍ ചില സ്ഥലങ്ങളില്‍ വെള്ളമെത്തിച്ചിരുന്നു. എന്നാല്‍ അതു നിര്‍ത്തി കിയോസ്കുകള്‍ വച്ചതും തിരിച്ചടിയായി. ഏറ്റവും ഒടുവില്‍ പഞ്ചായത്തുകള്‍ക്കു കുടിവെള്ളം വിതരണം നേരിട്ടു നടത്താന്‍ അനുമതി നല്‍കിയെങ്കിലും അപ്പോഴേക്കും സ്രോതസുകളെല്ലാം വറ്റി വരണ്ട് വെള്ളം കിട്ടാതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."