HOME
DETAILS

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇരുന്നൂറോളം മയ്യിത്തുകൾ ഖബറടക്കി; സേവന വീഥിയിൽ ചരിത്രമായി റിയാദ് കെ.എം.സി.സി

  
backup
August 14 2020 | 17:08 PM

%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f
റിയാദ്: സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്‌ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള ദാറുസ്സലാം വിംഗ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ റിയാദിൽ കോവിഡ് ബാധിച്ചും അല്ലാതെയും മരണപ്പെട്ട ഇരുന്നൂറോളം പേരുടെ മയ്യിത്തുകളാണ്‌ ദാറുസ്സലാം വിംഗ് പ്രവർത്തകർ ഏറ്റെടുത്ത് ഖബറടക്കിയത്.
 
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗിന്റെ ഉപ വിഭാഗമായ ദാറുസ്സലാം വിംഗ്  ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ റിയാദിൽ മരണപ്പെടുന്ന മലയാളികടക്കമുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ്‌ നിയമ നടപടികൾ പൂർത്തീകരിച്ച് മറവ് ചെയ്ത് വരുന്നത്. നേരത്തെ തന്നെ ഈ രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന കെ.എം.സി.സി നിരവധി പേരുടെ മൃതദേഹങ്ങൾ ഇവിടെ മറവ് ചെയ്യുകയോ നാട്ടിലേക്ക് എത്തിക്കുകയോ ചെയ്തിട്ടുണ്ട്.  സ്പോൺസറോ ബന്ധുക്കളോ ഏറ്റെടുക്കാത്ത അനാഥ മയ്യിത്തുകളും ഈ സമിതി കൈകാര്യം ചെയ്തു.  റിയാദിലെ വിവിധ ആശുപത്രികളിലായി നടപടികൾ പൂർത്തിയാകാതെ കിടന്നിരുന്ന മൃതദേഹങ്ങളും ഇവർ ഏറ്റെടുത്ത് ഖബറക്കം നടത്തി.  മത,രാഷ്ട്രീയ, ഭാഷാ വിവേചനമില്ലാതെ മരണപ്പെടുന്നവരുടെ മൃതദേഹം പെട്ടെന്ന് തന്നെ മറവ് ചെയ്യണമെന്ന വിശ്വാസപരമായ ബാധ്യതയാണ്‌ കെ.എം.സി.സി നിറവേറ്റി വരുന്നതെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ പറഞ്ഞു. 
 

കോവിഡ് വ്യാപനം രൂക്ഷമായതോടെ‌ കഴിഞ്ഞ മൂന്ന് മാസങ്ങൾ റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗിന്റെ പ്രവർത്തകർക്ക് വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു. ഭയത്തിന്റെ നിഴലിൽ പലരും പുറത്തിറങ്ങാതെ സുരക്ഷിത സ്ഥലങ്ങളിൽ കഴിഞ്ഞു കൂടിയപ്പോൾ പ്രയാസപ്പെടുന്നവന്റെ അടുത്തേക്ക് സേവനങ്ങളുമായി എത്തുകയായിരുന്നു റിയാദ് കെ.എം.സി.സി. ഒരു ഭാഗത്ത് അസുഖ ബാധയുള്ളവർക്കും രോഗ ലക്ഷണമുള്ള വർക്കും ആശ്വാസമെത്തിക്കുകയും ഭക്ഷണവും മരുന്നുമടക്ക മുള്ള അവശ്യ വസ്തുക്കൾ എത്തിച്ചു നൽകുന്നതിനും ഈ കൂട്ടായ്മ രംഗത്ത് വന്നു. റിയാദിൽ മരിച്ച ചെമ്മാട് സ്വദേശി സഫ് വാന്റെ മയ്യിത്ത് സമിതി ചെയർമാൻ സിദ്ദീഖ് തുവ്വുർ ഒറ്റക്ക് ഖബറടക്കിയത് വലിയ വാർത്തയായിരുന്നു. ഇതിന്‌ ശേഷം  ടെലികെയർ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് സഫ് വാനുമായി ഇടപ്പെട്ടവരെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങളും നിർദ്ദേശങ്ങളും നൽകുകയുണ്ടായി. വിദഗ്ദരായ ഡോക്ടർമാരും ഫാർമസിസ്റ്റുകളും ആരോഗ്യ പ്രവർത്തകരും അടങ്ങുന്ന ടെലികെയർ വിംഗ് 24 മണിക്കൂറും സേവന സന്നദ്ധരായി. റിയാദിൽ കോവിഡ് മരണങ്ങൾ വർധിച്ചതോടെ  അധികൃതരുടെ സഹായത്തോടെ  കോവിഡ് ബാധിച്ചും അല്ലാതെയും മരിച്ചവരുടെയും നടപടികൾ പൂർത്തിയാകാതെ വിവിധ ആശുപത്രികളിലുള്ള മയ്യിത്തുകളും ദാറുസ്സലാം വിംഗ് ഏറ്റെടുത്ത് മറവ് ചെയ്തു.
 
ആശുപത്രി, എംബസി, പോലീസ് സ്റ്റേഷൻ, ഇന്ത്യയിൽ നിന്നുള്ള ബന്ധുക്കളുടെ അനുമതി പത്രം തുടങ്ങി ആവശ്യമായ ഔദ്യോഗിക രേഖകളെല്ലാം ശരിയാക്കുന്നതിന്‌ ഈ പ്രവർത്തകർ സദാ കർമ്മ നിരതരായി. ആരോഗ്യ വകുപ്പും ഇന്ത്യൻ എംബസി യുമെല്ലാം ഈ കൂട്ടായ്മക്ക് ആവശ്യമായ പിന്തുണ നൽകാൻ മുന്നോട്ട് വന്നു. കോവിഡ് ബാധിച്ച് മരിച്ചവരെ സ്വന്തം നെഞ്ചോട് ചേർത്ത് ഖബറിലേക്ക് എടുത്തു വെക്കുന്ന ദാറുസ്സലാം പ്രവർത്തകരുടെ സേവന പ്രവർത്തനങ്ങളെ പൊതു സമൂഹം ആദരവോടെയാണ്‌ നോക്കി കണ്ടത്.  കുടുംബമൊത്ത് താമസിക്കുന്ന പ്രവർത്തകരടക്കം സ്വന്തം പ്രയാസങ്ങളെ അവഗണിച്ചാണ്‌ ജോലി പോലും മാറ്റി വെച്ച് ഏറെ ‘റിസ്ക്കു’ള്ള ഈ സേവനം ചെയ്യുന്നതിനായി രംഗത്തെത്തിയിട്ടുള്ളത്.  കോവിഡ് പ്രോട്ടോകോൾ പാലിച്ച് മയ്യിത്ത് പരിപാലനത്തിന്‌ അർഹമായ ആദരവും മയ്യിത്ത് നമസ്ക്കാരമടക്കമുള്ള കർമ്മങ്ങളും നിർവ്വഹിച്ചാണ്‌ ഓരൊരുത്തരുടെയും മയ്യിത്ത് ഇവർ മറമാടുന്നത്. 
 
കിംഗ് ഫഹദ് മെഡിക്കൽ സിറ്റി, ശുമൈസി ആശുപത്രി എന്നിവിടങ്ങളിലെ ആരോഗ്യ പ്രവർത്തകർ, മോർച്ചറി ഉദ്യോഗസ്ഥർ, മൻസൂരിയ ഖബർസ്ഥാൻ, മയ്യിത്ത് പരിപാലന കേന്ദ്രമായ ദിറൈമിയയിലെ ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം വിവിധ മേഖലകളിലുള്ളവർ ഇവരുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി. മരണപ്പെട്ടവർക്ക് ജോലി ചെയ്ത കമ്പനികളിൽ നിന്നോ ഇൻഷുറൻസ് വഴിയോ കിട്ടാനുള്ള ആനുകൂല്യങ്ങളും നഷ്ടപരിഹാരവുമെല്ലാം വെൽഫെയർ വിംഗ് ഇടപ്പെട്ട് കുടുംബത്തിന്‌ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. നാട്ടിലെത്തിയാൽ
ആവശ്യമുള്ളവർക്ക് സി.എച്ച് സെന്റർ പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ആംബുലൻസ് സൗകര്യവും കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഭ്യമാക്കാറുണ്ട്.
 
മയ്യിത്തുമായി മഖ്ബറയിലെത്തിയപ്പോൾ കുഴിച്ച ഖബറുകൾ തീർന്നതിനെ തുടർന്ന് ദാറുസ്സലാം പ്രവർത്തകരും അവിടെയുള്ള ജീവനക്കാരും കൂടി ഖബർ കുഴിച്ച് മയ്യിത്ത് മറവ് ചെയ്തത് വേറിട്ടൊരു അനുഭവമായിരുന്നുവെന്ന് വിംഗിലെ അംഗങ്ങൾ പങ്ക് വെച്ചു. അഞ്ചും ആറും മയ്യിത്തുകളായിരുന്നു ദിവസവും ഇവർ ഖബറടക്കിയിരുന്നത്.  ഒരു ദിവസം തന്നെ ഇരുപതോളം മൃതദേഹങ്ങൾ ഇവർ മറവ് ചെയ്തിട്ടുണ്ട്. ഏറ്റെടുത്ത മയ്യിത്തിന്റെ കർമ്മങ്ങൾ പൂർത്തിയാക്കി തിരിച്ചു വരാനൊരുങ്ങുമ്പോൾ മഖ്ബറയിലെത്തുന്ന മറ്റ് മയ്യിത്തുകൾ ഖബറക്കുന്നതിനും ഈ പ്രവർത്തകർ തയ്യാറാവാറുണ്ട്.
രാത്രി വൈകിയും മഖ്ബറകളിൽ മയ്യിത്ത് പരിപാലനവുമായി സജീവമാകുന്ന ദാറുസ്സലാം ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി നിരവധി പേർ ഇവർക്കൊപ്പം പിന്നീട് പ്രവർത്തന രംഗത്തേക്ക് കടന്ന് വന്നതായി ഇവർ ചൂണ്ടിക്കാട്ടി. അറുപതിനപ്പുറം പ്രായമുള്ള  ഉമ്മർ അമാനത്തും ഈ കൂട്ടായ്മയിൽ അംഗമാണെന്നത്ഏറെ ശ്രദ്ധേയമാണ്‌.
 
അഷ്റഫ് വെള്ളാപ്പാടം, നജീബ് മമ്പാട്, മജീദ് പരപ്പനങ്ങാടി,  ശിഹാബ് പുത്തേഴത്ത്, റാഫി കൂട്ടായി,  ഇംഷാദ് മങ്കട, ഉനൈസ് കാളികാവ്, അനീസ് ബാബു വണ്ടൂർ, ജാഫർ കാളികാവ്, മുനീർ മക്കാനി, ജാസിം മഞ്ചേശ്വരം, നിയാസ് മൂർക്കനാട്, നജീബ് നെല്ലാങ്കണ്ടി,  സിദ്ദീഖ് ആനപ്പടി, മെഹബൂബ് കണ്ണൂർ, ഹുസൈൻ കുപ്പം, അബ്ദുൽ സമദ്, സമീർ ഇരുട്ടി, ഹബീബ് അൽ അബീർ, ഇർഷാദ് കയക്കോൽ, ഉസ്മാൻ ചെറുമുക്ക്, സുബൈർ ആനപ്പടി തുടങ്ങിയവരാണ്‌ പ്രവാസ ലോകത്തെ വേറിട്ട സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.  റിയാദിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന റിയാദ് കെ.എം.സി.സിയുടെ പ്രസിഡണ്ട് സി.പി.മുസ്തഫ, ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ, സഹ ഭാരവാഹികളായ കെ.ടി.അബൂബക്കർ, മുഹമ്മദ് ഷാഹിദ് മാസ്റ്റർ, അബ്ദുൽ മജീദ് പയ്യന്നൂർ, അബ്ദുൽ മജീദ് പി.സി,  അലി പി.സി വയനാട് എന്നിവരും ഇവർക്ക് വേണ്ട ഉപദേശ നിർദ്ദേശങ്ങളുമായി രംഗത്തുണ്ട്. റിയാദ് കെ.എം.സി.സിയുടെ കോവിഡ് കാല സേവന പ്രവർത്തനങ്ങൾ സംഘടനാ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സ്‌കൂള്‍ കായികമേള: തിരുവനന്തപുരം ഓവറോള്‍ ചാംപ്യന്‍മാര്‍, അത്‌ലറ്റിക്‌സില്‍ കന്നിക്കീരീടം നേടി മലപ്പുറം

Kerala
  •  a month ago
No Image

പത്തനംതിട്ടയില്‍ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ

Kerala
  •  a month ago
No Image

ഡോ. വന്ദന ദാസ് കേസ്: സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്

Kerala
  •  a month ago
No Image

'ഭര്‍തൃവീട്ടില്‍ സംഭവിക്കുന്ന എല്ലാ പീഡനങ്ങളും ക്രൂരതയല്ല' ; നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും കുറ്റവിമുക്തരാക്കി കോടതി

National
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളില്‍ പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

ശബരിമലയില്‍ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ്  സൗകര്യം; നിലയ്ക്കലില്‍ ഫാസ്റ്റ് ടാഗ് സൗകര്യം

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശത്തെ കുറിച്ച് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ മുറിയില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി 

Kerala
  •  a month ago
No Image

ബുര്‍ഖ നിരോധിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും; നിരോധനം; നടപടി ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി,  2025 മുതല്‍ നിരോധനം നടപ്പാക്കും 

International
  •  a month ago
No Image

പി.പി ദിവ്യ പൊലിസ് സ്റ്റേഷനില്‍ ഹാജരായി; മിണ്ടാതെ മടക്കം

Kerala
  •  a month ago
No Image

ഒരുലക്ഷം കണ്ടെയ്‌നർ; ട്രയൽ റണ്ണിൽ നാഴികക്കല്ലായി വിഴിഞ്ഞം

Kerala
  •  a month ago