HOME
DETAILS
MAL
നിര്‍ധന കുടംബത്തിന് സഹായധനം നല്കി വാട്സ് ആപ്പ് കൂട്ടായ്മ
backup
April 30 2017 | 21:04 PM
ആയഞ്ചേരി: വള്ള്യാട് മണപ്പുറത്തെ പടിഞ്ഞാറെ കൊയിലോത്ത് ഭാരതിയുടെ അഞ്ചംഗ കുടുംബത്തിന് സഹായഹസ്തവുമായി ആയഞ്ചേരി ന്യൂസ് വാട്സ് ആപ്പ് കൂട്ടായ്മ. ഭാരതിയുടെ മരണത്തിലൂടെ അനാഥമായ മൂന്നു പെണ്മക്കളുടെയും രണ്ടു സഹോദരിമാരുടെയും സംരക്ഷണത്തിനായി നാട്ടുകാര്‍ കുടുബസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവൃത്തിക്കുന്നതിനിടയിലാണ് വാട്സ് ആപ്പ് കൂട്ടായ്മ സഹായധനം സമാഹരിച്ചത്. ആയഞ്ചേരി മസ്ജിദുല്‍ ജമാല്‍ അങ്കണത്തില്‍ വച്ചു നടന്ന ചടങ്ങില്‍ തിരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മോഹനന് മാസ്റ്റര്‍ ഭാരതിയുടെ കുടുംബത്തിന് ഫണ്ട് കൈമാറി. ഗ്രൂപ്പ് അഡ്മിന് നാസര്‍ മാഷ് വരയാലില്‍ അധ്യക്ഷനായി. മഹല്ല് പ്രസിഡന്റ് ടി.വി അമ്മദ്, പഞ്ചായത്തംഗം ടി.വി കുഞ്ഞിരാമന് മാസ്റ്റര്‍, ജി.കെ പ്രശാന്ത്, ഇല്യാസ് ആണ്ടോടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."