മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
അന്തിക്കാട്: യുവാവിനെ അക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മൂന്നുപേര്‍ അറസ്റ്റില്‍. പെരിങ്ങോട്ടുകര കിഴക്കുംമുറി അറക്കപ്പറമ്പില്‍ വിനയന് (23), പുതിയേടത്ത് മിഥുന് (25), കണാറ ലെനിഷ് (23) എന്നിവരെയാണ് അന്തിക്കാട് സി.ഐ മുഹമ്മദ് ഹനീഫ്, എസ്.ഐ സംഗീത് പുനത്തില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
വിഷുവിന്റെ തലേന്ന് വീടിനു സമീപത്ത് സുഹൃത്തുക്കളുമൊത്ത് സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്ത് സംഘാര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ഇതു ചോദ്യം ചെയ്തതിന് ചെമ്മാപ്പിള്ളി കണാറവീട്ടില് പ്രദിനെ (45) അക്രമിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തത്. പിന്നീട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ വ്യാഴാഴ്ചയാണ് പ്രദിന്‍ മരിച്ചത്.
സംഭവത്തില്‍ ആറുപേരെ കൂടി പിടികൂടാനുണ്ട്. പിടിയിലായ വിനയന് പെരിങ്ങാട്ടുകരയില്‍ സി.പി.ഐ ഓഫിസ് ആക്രമിച്ച കേസിലും മിഥുന് എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസിലും പ്രതിയാണ്. ഇവര്‍ക്കെതിരേ മറ്റു കേസുകളും നിലവിലുണ്ട്. ലെനിഷ് മരിച്ച പ്രദിന്റെ ബന്ധുകൂടിയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."