2030 വരെ സിസിയുടെ ഭരണം: ഈജിപ്തില്‍ ഹിതപരിശോധന
കൈറോ: ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ ഭരണം 2030 വരെ നീട്ടുന്നതിനാവശ്യമായ ഭരണഘടനാ ഭേദഗതിക്കു മേല്‍ ഹിതപരിശോധന തുടങ്ങി.
ഇതിനായുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കുകയാണ് ജനങ്ങള്‍. കിഴക്കന്‍ സബര്‍ബായ ഹെലിപോളിസില് അല്‍സീസി വോട്ടു ചെയ്യുന്നതിന്റെ ദൃശ്യം നേരത്തെ പുറത്തുവിട്ടിരുന്നു.
നിലവിലെ പ്രസിഡന്‍ഷ്യല്‍ കാലാവധി തീരാനായ അല്‍സീസിക്ക്, രണ്ടുവര്‍ത്തെ കാലാവധി നീട്ടിനല്കാന് നേരത്തെ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. ഇതോടൊപ്പം, 2030 വരെ അധികാരത്തില്‍ തുടരുന്നതിനു വേണ്ടി ഹിതപരിശോധനയ്ക്കും അംഗീകാരം നല്‍കിയിരുന്നു.
596 അംഗ പാര്‍ലമെന്റില്‍ ഭൂരിഭാഗവും സീസിയുടെ അനുയായികളെയാണ് അംഗങ്ങളാക്കിയിട്ടുള്ളത്. ഭരണഘടനാ ഭേദഗതിക്കു വേണ്ടി വോട്ടെടുപ്പ് നടക്കുമ്പോള്‍ ഹാജരായ 554 പേരില്‍ 531 പേരും അനുകൂലമായി വോട്ടു ചെയ്യുകയുമുണ്ടായി.
ഏപ്രില്‍ 20 മുതല്‍ 22 വരെയാണ് ഹിതപരിശോധന നടക്കുന്നത്. അപ്പര്‍ പാര്‍ലമെന്റ് ചേംബര്‍ രൂപീകരിക്കണോ വേണ്ടയോ എന്ന കാര്യവും ഹിതപരിശോധനയ്ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."