HOME
DETAILS

പ്രണയഭ്രാന്തിന്റെ പാരിതോഷികങ്ങള്‍

  
backup
April 21 2019 | 00:04 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%af%e0%b4%ad%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a4

സൂഫിലോകബോധത്തില്‍ ഏറെ പ്രധാനമാണ് ഉപാധികളില്ലാത്ത പ്രണയവും സമര്‍പ്പണവും. റൂമി ഉള്‍പ്പെടെയുള്ള സൂഫികവികള്‍ പ്രതീകാത്മകമായി പുകഴ്ത്തിയിട്ടുള്ള സമര്‍പ്പിതപ്രണയത്തിന്റെ മകുടോദാഹരണമായിരുന്നു ഖൈസ്. ലൈലയോടുള്ള പ്രണയത്താല്‍ നാട്ടുകാര്‍ അദ്ദേഹത്തെ മജ്‌നൂന്‍ (ഭ്രാന്തന്‍) എന്നു വിളിക്കുകയും ക്രമേണ ആ പേര് സ്വന്തം പേരുതന്നെ ആയിത്തീരുകയും ചെയ്യാന്‍ മാത്രം സുബോധമില്ലായ്മയിലും നിസ്വാര്‍ത്ഥസമര്‍പ്പണത്തിലും മുഴുകിയിരുന്നു ഖൈസ്. സ്‌നേഹത്തിനുവേണ്ടിയുള്ള രക്തസാക്ഷ്യങ്ങള്‍ക്ക് സൂഫിപാരമ്പര്യത്തിലൊരു പഞ്ഞവുമില്ല. മനുഷ്യനെ സ്‌നേഹിക്കാത്തവര്‍ക്ക് ഗുരുവിനെയോ, ഗുരുവിനെ സ്‌നേഹിക്കാത്തവര്‍ക്ക് പ്രവാചകനെയോ, പ്രവാചകനെ സ്‌നേഹിക്കാത്തവര്‍ക്ക് പടച്ചവനെയോ സ്‌നേഹിക്കാനാവില്ലെന്ന് സൂഫികള്‍ അറിയുകയും അനുഭവിക്കുകയും ചെയ്തു. ഇവിടെ മൊഴിമാറ്റിയിരിക്കുന്ന കലാം അത്തരമൊരു പ്രണയത്തെക്കുറിച്ച് രൂപകങ്ങളിലൂടെ പാടുന്നു. ഭ്രാന്തരെ കല്ലെറിയുക എന്നത് പണ്ടുകാലത്തുള്ള ഏറ്റവും മനുഷ്യത്വരഹിതമായ പുറന്തള്ളല്‍ രീതികളിലൊന്നായിരുന്നു. അങ്ങനെ കല്ലെറിയപ്പെടാന്‍ മാത്രം ഉന്മാദത്തില്‍ നില്‍ക്കുന്ന ഒരാളുടെ രോദനമാണ് ഈ കവിത.

അജ്മീറില്‍ ജനിച്ച് വിഭജനാനന്തരം പാകിസ്താനിലേക്ക് കുടിയേറിയ ഹകീം നാസിറിന്റെ ഏറ്റവും പ്രസിദ്ധമായ രചന കൂടിയാണ് 'ജബ് സെ തൂനെ മുജെ ദീവാന ബനാ രേഖാ ഹേ'. പ്രണയത്തിന്റെ ഉന്മാദലഹരിയിലകപ്പെട്ടവരെ വിളിക്കുന്ന വാക്കാണ് ദീവാന എന്ന ഹിന്ദുസ്താനിപദം. സാമാന്യം ദീര്‍ഘിച്ച ഈ കവിത ആബിദ പര്‍വീന്‍ പലഭാഷ്യങ്ങളില്‍ ആലപിച്ചിട്ടുണ്ട്. പേരുകേട്ട വൈദ്യന്‍ കൂടിയായിരുന്ന ഹകീം നാസിര്‍ മുഹമ്മദ് 2007 ല്‍ കറാച്ചിയില്‍ നിര്യാതനായി. വിഗ്രഹാരാധനയെ പരാമര്‍ശിക്കുന്ന വരികള്‍ കബീറിന്റെതാണ്. പ്രതീകാത്മകമായ മുന്‍ജന്മങ്ങളിലെന്നോ കല്ലിനെ എന്റെ പൂര്‍വികരും ആരാധിച്ചിരുന്നല്ലോ എന്നോര്‍ത്തെങ്കിലും എന്റെ മേല്‍ വീഴാതിരിക്കൂ എന്ന് കല്ലിനോടുള്ള നിസ്സഹായമായ അപേക്ഷയാണ് കല്ലെറിയപ്പെടുമ്പോള്‍ പ്രണേതാവ് പ്രതീകാത്മകമായി നടത്തുന്നത്.

ജബ് സെ തൂനെ മുജെ ദീവാന
ബനാ രേഖാ ഹേ ഹകീം നാസിര്‍

പുഴവക്കത്തുനിന്ന് പുകപൊന്തുന്നു,
അവിടെന്തോ നടന്നിട്ടുണ്ടെന്നുറപ്പാണ്..
പ്രണയം കൊണ്ടെന്നെ
പിരാന്തനാക്കിയവാനൊന്നുമല്ലാതിരിക്കട്ടെ
അവിടെ കത്തിച്ചാമ്പലാവുന്നത്..

പനപോലുയരമുള്ളൊരു മരത്തിനു
തുളസിയെ പ്രേമിക്കാനാവില്ലല്ലോ
വെയിലുകത്തിയാല്‍ പിന്നെ തണലില്ല,
വിശപ്പേറിയാല്‍ അന്നവും.

ആളുകള്‍ കയ്യില്‍കല്ലുമേന്തി നില്‍ക്കുകയാണ്,
നീയെന്നെ പ്രണയം
കൊണ്ടുന്മത്തനാക്കിയ നാള്‍ മുതല്‍..

നീയന്യരുടെ കാര്യമാണല്ലോ പറയുന്നത്
ഞാനെന്നെത്തന്നെ പരീക്ഷിച്ചറിഞ്ഞിട്ടില്ല.
ലോകത്തിനു മുള്ളുകൊള്ളാതെ നടക്കാനറിയാം
ഞാനാവട്ടെ പൂവുകൊണ്ടുതന്നെ
മുറിവേറ്റിരിക്കയാണ്.

നെറ്റിത്തടം കൊണ്ടുപാദം ചുംബിച്ചാലെന്താണ്
നമുക്ക് സ്വന്തമായുള്ളതിനെ ഇഷ്ടമുള്ളിടത്ത്
വെച്ചു എന്നല്ലേയുള്ളൂ.
ഹൃദയത്തിന്റെ അലച്ചിലോര്‍ത്തപ്പോള്‍
നീ പറഞ്ഞു നില്‍ക്ക് എല്ലാം ഓര്‍ത്തെടുക്കട്ടെ;
എന്റെയൊരു കുഞ്ഞുനോവിനെ പടച്ചവനേ,
ഞാനെവിടെയാണ് കൊണ്ടുവെച്ചതാവോ...

പ്രണയിനീ, എന്റെ കണ്ണുകളിലേക്കു വരൂ
ഞാന്‍ നിന്നെയെന്റെ കണ്‍പോളകളില്‍
ഒളിപ്പിക്കട്ടെ.
എനിക്ക് പിന്നെ വേറെയാരെയും കാണണ്ട
വേറാര്‍ക്കും നിന്നെ കാണാനും കൊടുക്കില്ല.

അവരുമൊരിക്കല്‍ കഠിനസ്‌നേഹത്താല്‍
യാതനപ്പെട്ടുകാണുമെന്നുറപ്പാണ്
പ്രണയമൊരു വലിയ ശിക്ഷയായി
പറയുന്നവര്‍ പോലും.

ലോകരങ്ങുമിങ്ങും ഓടിനടന്ന് കല്ലിനെ പൂജിച്ചു
വീട്ടിലെ അരകല്ലിനെയാരും പൂജിച്ചില്ല,
എന്നുമത് അരച്ചുതന്നിട്ടും.

കല്ലുകളിന്നെന്റെ തലയില്‍ മഴയായ്
പെയ്യുന്നതെന്താണ്
ഞാനുമൊരിക്കല്‍ നിന്നെയെന്റെ
ഈശനായി ഗണിച്ചിട്ടില്ലയോ?

ഇന്നെന്നെ കാണുന്നത് തന്നെ
ലോകര്‍ക്കൊരു തമാശയാണ്
നീയെന്നെ പ്രണയം കൊണ്ടെന്താണ്
ചെയ്തുവെച്ചിരിക്കുന്നത് !

ജീവിതം പകര്‍ന്നുതരുന്ന കയ്പ്പിനെ
പുഞ്ചിരിയോടെ പാനംചെയ്യൂ നാസിര്‍
ദുഃഖമുള്ളിലൊതുക്കുന്നതില്‍ പോലും
വിധി ഒരാനന്ദം വെച്ചിട്ടുണ്ട്..
ആളുകള്‍ കയ്യില്‍കല്ലുമേന്തി നില്‍ക്കുകയാണ്,
നീയെന്നെ പ്രണയം കൊണ്ടുന്മത്തനാക്കിയ
നാള്‍ മുതല്‍..



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago