HOME
DETAILS

പൊലിസ് പട്രോളിങ് കര്‍ശനമാക്കണം: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

  
backup
May 02 2017 | 19:05 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8



ആലുവ : നഗരത്തിലും സമീപപ്രദേശത്തുള്ള വ്യാപരസ്ഥാപനങ്ങളില്‍ മോഷണം വര്‍ദ്ധിച്ചു വരുന്ന സാഹചാര്യത്തില്‍ പൊലിസിന്റെ രാത്രി പാട്രോളിങ്ങ് ഊര്‍ജ്ജിതമാക്കണമെന്ന് ദി ആലുവ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ദ്വൈവാര്‍ഷിക പൊതുയോഗ പ്രമേയം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിനു സമീപമുള്ള വ്യാപര സ്ഥാപനത്തില്‍ മോഷണം നടന്നത് ഗൗരവകരമായി കാണണം. രാത്രി കാലങ്ങളില്‍ നഗരത്തില്‍ തമ്പടിക്കുന്ന യാചകര്‍കും മറ്റും എതിരെ പൊലിസ് കൈ കൊണ്ടിരുന്ന നടപടികള്‍ ഇല്ലാതായത് സ്ഥിതികള്‍ വഷളാക്കിയെന്നും പ്രമേയത്തില്‍ ആരോപിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ പ്രസിഡന്റ് ഇ.എം നസീര്‍ ബാബു അധ്യക്ഷത വഹിച്ചു. കേരള വ്യാപരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് പി.എം.എ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്റെ വെബ് സെറ്റ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രാഹം ലോഗോണ്‍ ചെയ്തു. കേരള വ്യാപരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറിമാരായ ടി.ബി. നാസര്‍, എ.കെ. പീയൂസ്, കെ.എം. ഹസന്‍, കെ.എച്ച്. ഷെഫീക്ക്, ഷാജഹാന്‍ അബ്ദുള്‍ഖാദര്‍, എം. പത്മനാഭന്‍ നായര്‍, കെ.സി. ബാബു, പി.എം. മൂസാക്കുട്ടി,എ.ജെ. റിജാസ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എ.ജെ റിയാസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും,ട്രഷറര്‍ ജോണി മൂത്തേടന്‍  വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago