ശക്തരായി ഇന്റര്‍
ദുസെല്‍ഡോര്‍ഫ് (ജര്‍മനി): 21 വര്‍ഷങ്ങള്‍ക്ക് ശേഷം യൂറോപ്പാ ലീഗിലേക്ക് ഇങ്ങനെയൊരു ഫൈനല്‍ പ്രവേശനം ഇന്റര്‍ മിലാന്‍ ക്ലബ് പ്രേമികള്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ന്യൂട്രല്‍ സ്റ്റേഡിയമായ ജര്‍മനിയിലെ ദുസല്‍ഡോര്‍ഫില്‍ നടന്ന സെമിയില്‍ രാജ്യത്തെ സ്വന്തം ക്ലബ്ബായ ഷക്തര്‍ ഡോണസ്‌കിനെ ഗോളില്‍ മുക്കിയാണ് അന്റോണിയോ കോന്റെയുടെ ശിഷ്യര്‍ തങ്ങളുടെ ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കിയത്. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു ജയം. മുന്നേറ്റത്തില്‍ ലൗറ്റാറോ മാര്‍ട്ടിനസിന്റെയും റൊമേലു ലുക്കാക്കുവിന്റെയും മിന്നലാട്ടവും മിലാന്റെ പ്രതിരോധപ്പാളിച്ചയുമാണ് മിലാനെ ഫൈനലിലെത്തിച്ചത്. റൊമേലു ലുക്കാക്കുവും ലൗട്ടാറോ മാര്‍ട്ടിനസും ഇന്ററിനുവേണ്ടി ഇരട്ട
ഗോള്‍ നേടിയപ്പോള്‍ ഡാനിലോ ഡി അബ്രോസിയോ ഒരു ഗോളും നിക്ഷേപിച്ചു. ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച സ്പാനിഷ് ക്ലബ്ബ് സെവിയ്യയാണ് ഇന്ററിന്റെ എതിരാളികള്‍.
ഷക്തറിനെതിരേ 3-5-2 ശൈലിയിലാണ് കോന്റെ ടീമിനെ വിന്യസിച്ചത്. മുന്നേറ്റത്തില്‍ ഇടം പിടിച്ചത് ലുക്കാക്കുവും മാര്‍ട്ടിനസും. ഇരുവരെയും യഥാസ്ഥാനത്ത് ഇറക്കിയുള്ള ടീം തന്ത്രം പിന്നീട് വന്‍ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.
ആദ്യ പകുതിയില്‍ ഷക്തര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും രണ്ടാം പകുതിയില്‍ തീര്‍ത്തും നിരാശപ്പെടുത്തി. മത്സരത്തിലെ 19ാം മിനുട്ടില്‍ തകര്‍പ്പന്‍ ഹെഡ്ഡറോടെയാണ് മാര്‍ട്ടിനസ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. എന്നാല്‍ ആദ്യ ഗോള്‍ വീണതോടെ ഷക്തര്‍ പ്രതിരോധം കടുപ്പിച്ചെങ്കിലും രണ്ടാം പകുതിയില്‍ ഷക്തറിന്റെ പ്രതിരോധപ്പിഴവ് മുതലെടുത്ത ഇന്റര്‍ എതിര്‍ വലയില്‍ പന്ത് നിറച്ചുകൊണ്ടേയിരുന്നു. 64ാം മിനുട്ടില്‍ ഡാനിലോ ഡി അബ്രോസിയോയാണ് ഇന്ററിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തിയത്. തുടര്‍ന്ന്, 74ാം മിനുട്ടില്‍ മാര്‍ട്ടിനസും 78ാം മിനുട്ടിലും 84ാം മിനുട്ടിലും ലുക്കാക്കുവും എതിര്‍ വല തുടരെ തുളച്ചതോടെ അഞ്ച് ഗോളില്‍ വീണ ഷക്തര്‍ രാജ്യ മൈതാനത്തെ സാക്ഷിയാക്കി ഫൈനലിലേക്ക് പ്രവേശിക്കാമെന്ന പ്രതീക്ഷ കെടുത്തി.
അവസാനമായി 1998ലാണ് ഇന്റര്‍ മിലാന്‍ യൂറോപ്പാ ലീഗിന്റെ ഫൈനലില്‍ കളിച്ചത്. അന്ന് കിരീടം സ്വന്തമാക്കുകയും ചെയ്തു. മുന്‍പ് 1991,1994 വര്‍ഷങ്ങളിലും കിരീടം ചൂടിയെങ്കിലും 1997ല്‍ പരാജയപ്പെടാനായിരുന്നു വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."