ജില്ലയില്‍ 47,966 കന്നിവോട്ടര്‍മാര്‍
കാക്കനാട്: ജില്ലയില്‍ 47,966 കന്നി വോട്ടര്‍മാര്‍ ഇത്തവണ പോളിങ് ബൂത്തുകളിലെത്തും. ചാലക്കുടി, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളിലായി 24,86,705 വോട്ടര്‍മാരാണ് ഉള്ളത്.ഇവരില്‍ 128 പേര്‍100 വയസിനുമേല്‍ പ്രായമുള്ളവരാണ്. 52 പുരുഷന്‍മാരും76 സ്ത്രീകളുമാണ് 100 വയസ് കഴിഞ്ഞവര്‍.
ആദ്യമായി വോട്ടവകാശം ലഭിച്ച പുതു തലമുറക്കാരില്‍ 24,925 പേര്‍ 18നും 20നും ഇടയില്‍ പ്രായമുള്ളവരാണ്.23,038പെണ്‍കുട്ടികളും ഇതേ പ്രായക്കാരാണ്. 18 നും, ഇരുപതിനുമിടയില്‍ മൂന്ന് ട്രാന്‍സ്‌ജെന്‍ ഡേഴ്‌സും ഉള്‍പ്പെടും.ജില്ലയിലെ വോട്ടര്‍മാരില്‍12,65,458 പേര്‍ സ്ത്രീകളും,12,21,232 പേര്‍ പുരുഷന്‍മാരും 15പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുമാണ്.നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടര്‍മാരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു. പെരുമ്പാവൂര്‍:1,74,786, അങ്കമാലി:1,66,892, ആലുവ:1,82,274,കുന്നത്തുനാട്:1,76,915,പിറവം:1,98,949,കളമശേരി:1,89,098, പറവൂര്‍:1,88,634, വൈപ്പിന്‍:1,65,466, കൊച്ചി:1,72,566,തൃപ്പൂണിത്തുറ:1,96,502,എറണാകുളം:1,52,401,തൃക്കാക്കര:1,80,667,മൂവാറ്റുപുഴ:1,79,731,കോതമംഗലം:1,61,824.ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള നിയമസഭാ മണ്ഡലമെന്ന ഖ്യാതി പിറവത്തിനാണ്.
വോട്ടിങ് യന്ത്രം ക്രമീകരണം പൂര്‍ത്തിയായി
പറവൂര്‍: കളമശേരി, പറവൂര്‍ അസംബ്ലി നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് യന്ത്രം ക്രമീകരിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. പുല്ലംകുളം ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ക്രമീകരണങ്ങള്‍ നടക്കുന്നത്.വിവിപാറ്റ് ഘടിപ്പിച്ച വോട്ടിങ് യന്ത്രം ബാലറ്റ് അടക്കം ക്രമീകരിച്ച് മൊത്തം വോട്ടിംഗ് യന്ത്രങ്ങള്‍ അഞ്ച് ശതമാനം എണ്ണത്തില്‍ 1000 വോട്ട് രേഖപ്പെടുത്തി.
വി.വി പാറ്റ് അടക്കം എണ്ണി വോട്ടങ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ട്രയല്‍ വണ്‍നടത്തിയത്.ഇതിന് ശേഷം സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷ ക്യാമറകളുടെ നിരീക്ഷണത്തില്‍ പൊലിസ് സുരക്ഷയില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണ്.
13 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. നോട്ടയടക്കം 14 ബട്ടണുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."