സമാശ്വാസം 2017; നാലു താലൂക്കുകളില്‍ വിതരണം ചെയ്തത് 33 ലക്ഷം
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ ഡോ. മിത്ര റ്റി നടത്തിയ ജനസമ്പര്‍ക്ക പരിപാടി സമാശ്വാസം 2017ല്‍ നാലു താലൂക്കുകളിലായി ഇതുവരെ 3304400 രൂപ വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായ നിധിയില്‍നിന്നും 278 പേര്‍ക്കാണ് ഇത്രയും തുക നല്‍കിയത്. പുനലൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം താലൂക്കുകളിലാണ് പരിപാടി നടന്നത്.
കരുനാഗപ്പള്ളി താലൂക്കിലെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് കരുനാഗപ്പള്ളി ഗവ. യു.പി സ്‌കൂളില്‍ രാവിലെ പത്തിന് ആരംഭിക്കും. 4809 പരാതികളാണ് നേരത്തെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 1121 പരാതികള്‍ റവന്യൂ സംബന്ധമായ പരാതികളും 3688 എണ്ണം മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവയുമാണ്. പൊതുജനങ്ങള്‍ക്ക് ഇന്ന് പുതിയ പരാതികള്‍ സമര്‍പ്പിക്കാം. പുതിയ പരാതികള്‍ സ്വീകരിക്കുന്നതിന് അക്ഷയയുടെ ഏഴു കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
വിവിധ വകുപ്പുകളുടെ പ്രത്യേക കൗണ്ടറുകളും ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയിലുണ്ടാകും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ഇരുന്നൂറ്റമ്പതോളം ജീവനക്കാര്‍ സേവനമനുഷ്ഠിക്കുമെന്ന് കരുനാഗപ്പള്ളി തഹസില്‍ദാര്‍ ബി. രാധാകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."