'ജലം സംരക്ഷിക്കൂ, ജീവന്‍ രക്ഷിക്കൂ' : യുവാക്കളുടെ ബുള്ളറ്റ് യാത്ര ശ്രദ്ധേയമാകുന്നു
മുക്കം: കേരളത്തില്‍ വരള്‍ച്ച അതി രൂക്ഷമാവുകയും ജലസ്രോതസുകള്‍ വറ്റി വരളുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ജലസംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി ഒരു പറ്റം യുവാക്കള്‍ സംഘടിപ്പിച്ച ബുള്ളറ്റ് യാത്ര ശ്രദ്ധേയമാകുന്നു. ചെറുവാടി അഡ്വഞ്ചര്‍ ക്ലബിന്റ നേതൃത്വത്തിലാണ്
ജലസംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ചെറുവാടി മുതല്‍ അട്ടപ്പാടി, മുളളി, ഊട്ടി ,കോതഗിരി , മസനഗുഡി, ഗൂഡല്ലൂര്‍ വഴി ബുള്ളറ്റ് യാത്ര സംഘടിപ്പിച്ചത്. 230 കിലോമീറ്റര്‍ ദൂരത്തിലുള്ള ദ്വിദിന യാത്ര മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് കരുതുന്നതായി അവര്‍ പറഞ്ഞു. വഴിയില്‍ പ്രധാന അങ്ങാടികള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്ലാസുകളും നല്‍കുന്നുണ്ട്.
സംസ്ഥാനത്താകമാനം വയലുകള്‍ മണ്ണിട്ടു നികത്തിയും മലകളും കുന്നുകളും ഇടിച്ചു നിരത്തി കൂറ്റന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിത് മനുഷ്യര്‍ തന്നെയാണ് കടുത്ത വരള്‍ച്ചയിലേക്ക് നയിക്കുന്നതെന്ന തിരിച്ചറിവാണ് ഇത്തരമൊരു യാത്രക്ക് തങ്ങളെ പ്രേരിപ്പിച്ചതെന്ന് അഡ്വഞ്ചര്‍ ക്ലബ് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. യാത്ര ആര്‍.ഡി.ഒ ഷാമിന്‍ സെബാസ്റ്റ്യന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഗുലാം ഹുസൈന്‍ കൊളക്കാടന്‍ അധ്യക്ഷനായി.
കെ.വി.അബ്ദുറഹിമാന്‍, എന്‍.അല്‍ത്താഫ് ,അഷ്‌റഫ് കൊളക്കാടന്‍, പി.കെ സലീം, നിയാസ് ചേറ്റൂര്‍, ഡോ. പ്രമോദ് സംസാരിച്ചു. 25 ഓളം ബുളളറ്റുകളാണ് ചെറുവാടിയില്‍ നിന്ന് യാത്ര പുറപ്പെട്ടത്. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മറ്റുള്ളവരും ചേരുന്നതോടെ 50ല്‍ പരം വാഹനങ്ങള്‍ ബോധവല്‍ക്കരണ യാത്രയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."