HOME
DETAILS

ഓളപ്പരപ്പില്‍ ഇനി ജാഗ്രതയോടെ 'സി 441'

  
backup
April 22, 2019 | 7:16 PM

%e0%b4%93%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4

തിരുവനന്തപുരം: തീരസംരക്ഷണ സേനക്കു വേണ്ടി പുതുതായി നിര്‍മിച്ച സി-441 എന്ന നിരീക്ഷണ കപ്പല്‍ നാളെ കമ്മിഷന്‍ ചെയ്യും.
ഇന്റര്‍സെപ്റ്റര്‍ വിഭാഗത്തില്‍പെട്ട ഏഴാമത്തെ കപ്പലാണ് സൂറത്തിലെ എല്‍ ആന്‍ഡ് ടി ലിമിറ്റഡ് തദ്ദേശമായി നിര്‍മിച്ച സി-441. കപ്പല്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ തീരസംരക്ഷണ സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്ന് സേനാവൃത്തങ്ങള്‍ പറഞ്ഞു.
രാവിലെ ഒന്‍പതരക്ക് വിഴിഞ്ഞം തുറമുഖത്ത് ചീഫ് സെക്രട്ടറി ടോം ജോസ് കപ്പല്‍ കമ്മിഷന്‍ ചെയ്യും. 27.8 മീറ്റര്‍ നീളവും 106 ടണ്‍ സംവഹന ശേഷിയുമുള്ള കപ്പലിന്റെ പരമാവധി വേഗത 45 നോട്ടിക്കല്‍ മൈലാണ് (83 കി.മീ മണിക്കൂര്‍).
കേരള തീരമേഖലയിലായിരിക്കും ഈ കപ്പലിന്റെ പ്രവര്‍ത്തനം. രണ്ട് ഡീസല്‍ എന്‍ജിനും രണ്ട് വാട്ടര്‍ ജെറ്റ് പ്രൊപ്പല്‍ഷനോടും കൂടിയ ഈ കപ്പല്‍ ആഴം കുറഞ്ഞ മേഖലകളിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
ഉള്‍ക്കടലില്‍ അപകടത്തില്‍പെടുന്ന ബോട്ടുകളെയും ചെറുതോണികളെയും രക്ഷപ്പെടുത്താനും കടലില്‍ നിരീക്ഷണം നടത്താനും തീരക്കടലിലും ഉള്‍ക്കടലിലും യഥേഷ്ടം സഞ്ചരിക്കാനും ആധുനിക നിരീക്ഷണ സംവിധാനങ്ങളും വാര്‍ത്താവിനിമയ സൗകര്യങ്ങളും വിവിധ തരം യന്ത്രത്തോക്കുകളുമുള്ള ഈ കപ്പലിന് സാധിക്കും. ഒരു ഓഫിസറും 13 സേനാംഗങ്ങളുമാണുള്ളത്. കമ്മിഷന്‍ ചടങ്ങില്‍ തീരസംരക്ഷണ സേനയുടെ പശ്ചിമ മേഖലാ കമാന്‍ഡറായ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ്.ഡി.ചഫീക്കര്‍ സേനാ വിഭാഗങ്ങളിലെയും കേന്ദ്ര-സംസ്ഥാന സര്‍വിസിലെയും മുതിര്‍ന്ന ഓഫിസര്‍മാര്‍ തുടങ്ങിയവരും പങ്കെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  7 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  7 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  7 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  7 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  7 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  7 days ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  7 days ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  7 days ago
No Image

വി.എസിന്റെ ഓര്‍മ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് അവസാന നിമിഷം  ഒഴിവാക്കി ദേശാഭിമാനി, സാങ്കേതിക പിഴവെന്ന് വിശദീകരണം

Kerala
  •  7 days ago