ബസ് ഡ്രൈവറുടെ കുടുംബത്തിനായി മലയോര ബസുകളുടെ കാരുണ്യയാത്ര ഇന്ന്
പയ്യന്നൂര്‍: ആകസ്മികമായ മരണത്തെ തുടര്‍ന്ന് നിരാലംബമായ സഹപ്രവര്‍ത്തകന്റെ കുടുംബത്തെ സഹായിക്കാനായി പയ്യന്നൂരില്‍ നിന്നു പുറപ്പെടുന്ന ചെറുപുഴ ഭാഗത്തേക്കുള്ള മലയോര ബസുകള്‍ ഇന്ന് കാരുണ്യയാത്ര നടത്തും. കഴിഞ്ഞ ദിവസം മരണപ്പെട്ട ചൂരലിലെ ബസ് ഡ്രൈവര്‍ പി. വിജയന്റെ നിര്‍ധന കുടുംബത്തെ സഹായിക്കാനാണ് ബസുകളുടെ കാരുണ്യയാത്ര.
ശ്രീകൂര്‍മ്പ ട്രാവല്‍സ് ബസിലെ ഡ്രൈവറായ ചൂരലിലെ പി. വിജയന്‍ പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.
ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രോഗം പടര്‍ന്നതുകാരണം മരണം കീഴടക്കുകയായിരുന്നു. വിജയന്റെ മരണത്തോടെ ഭാര്യയും വിദ്യാര്‍ഥികളായ രണ്ട് കുട്ടികളും നിരാലംബരായി. ചികിത്സക്കും ശസ്ത്രക്രിയക്കുമായി ആറുലക്ഷത്തില്‍ പരം രൂപ ചെലവ് വന്നു. കടബാധ്യതയും നിലവിലുണ്ട്.
പരമാവധി ആളുകള്‍ ടിക്കറ്റിലധികരിച്ച തുക നല്‍കി ബസില്‍ യാത്രചെയ്യണമെന്ന് ബസ് തൊഴിലാളികള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."