HOME
DETAILS

തടി കുറയ്ക്കാം പത്തുദിവസങ്ങള്‍ കൊണ്ട്....

  
backup
May 03, 2017 | 8:54 AM

health


 മിത ശരീരഭാരം കുറയ്ക്കാന്‍ പല വഴികളും പരീക്ഷിച്ച് പരാജയപ്പെട്ടവരാണ് നമ്മളില്‍ പലരും.പത്തു ലളിതമായ കാര്യങ്ങള്‍ പത്തുദിവസം ചിട്ടയായി ചെയ്തുകൊണ്ട് ആരോഗ്യകരമായ ശരീരഭാരവും അതോടൊപ്പം സമ്മര്‍ദ്ദരഹിത ജീവിതവും നേടിയെടുക്കാം.ആ പത്തു കാര്യങ്ങള്‍ ഇവയാണ്.
    
1.  വ്യായാമത്തില്‍ തുടങ്ങട്ടെ ദിവസം
 
അതിരാവിലെ 20 മിനിട്ടു വ്യായാമം പതിവാക്കുക.അതിരാവിലെ വ്യായാമം ചെയ്യുന്നവര്‍ ദിവസത്തിന്റെ മറ്റു സമയങ്ങളില്‍ വ്യായാമം ചെയ്യുന്നവരെക്കാള്‍ മെലിഞ്ഞവരും ആരോഗ്യമുള്ളവരാണെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്.രാവിലെയുള്ള വ്യായാമം പോസിറ്റീവ് ഹോര്‍മോണുകളുടെ ഉത്്പാദനത്തെ ഉത്തേജിപ്പിക്കുകയും ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യുന്നു.         
 
2. ആഴ്ചയിലൊരിക്കല്‍ മാത്രം മതി ഭാരമളക്കല്‍
   
എന്നും സ്വന്തം ഭാരം അളന്നുനോക്കുന്നത്   നമ്മുടെ ഉത്സാഹം കെടുത്താനേ ഉപകരിക്കൂ. ഭാരമളന്ന് പുരോഗതി പരിശോധിക്കുന്നത്് ആഴ്ചയിലൊരാക്കല്‍ അതും രാവിലെ ആകുന്നതാണ് നല്ലത്.

3. സ്‌നാക്കുകളുടെ കാര്യത്തിലും വേണം ശ്രദ്ധ
     
തോന്നുമ്പോള്‍ തോന്നുമ്പോള്‍ സ്‌നാക്കുകള്‍ പുറത്തുനിന്ന് വാങ്ങിക്കഴിക്കുന്ന ശീലം നിര്‍ത്തുക. പകരം ഒരു ദിവസം കഴിക്കാവുന്ന ലഘുഭക്ഷണത്തിന്റെ അളവ് നിശ്ചയിച്ച് യാത്രകളില്‍ അവ കയ്യില്‍ കരുതുക. ഇതില്‍ ഡാര്‍ക്ക് ചോക്ലേറ്റ്, പനീര്‍, ചീസ്, യോഗര്‍ട്ട്, അണ്ടിപരിപ്പ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്താം.
 
4.മനസ്സിന്റെ ഭാരവും കുറയ്ക്കാം
    
ഭക്ഷണത്തെക്കുറിച്ച് വളരെയധികം ചിന്തിക്കുന്നതും തടി കുറയ്ക്കാനുള്ള നമ്മുടെ ശ്രമങ്ങളെ വിപരീതമായി ബാധിക്കും.എഴുത്ത്, വായന, സംഗീതം തുടങ്ങി മനസ്സിനെ ലഘൂകരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ ദിവസവും സമയം കണ്ടെത്തുക.
 
5.പ്രിയം വേണ്ടത് വീട്ടിലുണ്ടാക്കിയ ഭക്ഷണത്തോട്
      
പരമാവധി ,വീട്ടില്‍ സ്വയം പാചകം ചെയ്തുണ്ടാക്കിയ ഭക്ഷണം കഴിക്കുക.കാരണം അവയിലെ പഞ്ചസാര,കൊഴുപ്പ്, എണ്ണ,ഉപ്പ് എന്നിവയുടെ അളവ് എത്ര വേണമെന്ന് നമുക്ക് നിശ്ചയിക്കാം.

6. വെള്ളവും പഴംപച്ചക്കറികളും ആവോളം
      
ധാരാളം വെള്ളം കുടിയ്ക്കുക ഒപ്പം പച്ചനിറത്തിലുള്ള പച്ചക്കറികളുടെ ജ്യൂസും.96% ജലാംശമുള്ള തണ്ണിമത്തന്‍ പോലുള്ള പഴങ്ങളും പച്ചക്കറികളും മെനുവില്‍ ഉള്‍പ്പെടുത്തുക.

how-to-lose-weight-fast-with-this-10-day-diet-842x474

7.മെല്ലെ തിന്നാല്‍....
    
ധൃതിയില്‍ എന്തെങ്കിലും വാരിവലിച്ചു തിന്നുന്ന ശീലം മാറ്റി ശാന്തമായിരുന്ന് ഭക്ഷണം ആസ്വദിച്ച്്  സാവകാശം കഴിയ്ക്കുക.ഇത് കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ പൂര്‍ണ്ണമായ ദഹനത്തിനും സ്വാംശീകരണത്തിനും സഹായിക്കും.

8. കഴിയ്ക്കാം പ്രോട്ടീന്‍
     
കഴിയ്ക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീന്റെ അളവ് വര്‍ധിപ്പിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പിനെ എരിച്ചു കളയാനും പുതിയ പേശികള്‍ രൂപപ്പെടാനും സഹായിക്കും.മാത്രമല്ല പ്രോട്ടീന്‍ ദഹനത്തിന് അധികം സമയമെടുക്കുന്നതിനാല്‍ ഒരുപാട് നേരത്തേക്ക് വിശപ്പനുഭവപ്പെടുകയുമില്ല.

9. വിടപറയാം ഫാസ്റ്റ് ഫുഡിനോട്
 
പ്രൊസസ്സു ചെയ്ത് പാക്കറ്റില്‍ യഥേഷ്ടം ലഭ്യമാകുന്ന ഭക്ഷണസാധനങ്ങള്‍ വേണ്ടെന്നു വയ്ക്കുക.അവ വീട്ടില്‍ വാങ്ങിവെയ്ക്കുന്ന ശീലവും ഒഴിവാക്കുക.

10.ആദ്യം സ്വപ്‌നങ്ങളില്‍ മെലിയാം
 
അമിതഭാരം കുറച്ചതിനുശേഷമുള്ള നിങ്ങളുടെ രൂപം ഒന്നു സങ്കല്പിച്ചു നോക്കൂ. മെലിഞ്ഞതു കൊണ്ട് ജീവിതത്തിലുണ്ടാകാവുന്ന ചെറുതും വലുതുമായ സന്തോഷങ്ങളെക്കുറിച്ചു കൂടി ആലോചിച്ചോളൂ. മാത്രമല്ല,പത്തുദിവസങ്ങള്‍ കൊണ്ട് എന്റെ തൂക്കം ഞാന്‍ ഇന്നതാക്കി മാറ്റുമെന്ന് ഇടയ്ക്കിടെ സ്വയം പറയുക. ഇത്തരം ശുഭചിന്തകള്‍ നിങ്ങളെ ലക്ഷ്യത്തോടടുപ്പിയ്ക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹചാരി സ്പെഷ്യൽ ധനസഹായം: 31 വരെ അപേക്ഷിക്കാം

Kerala
  •  a day ago
No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  a day ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  a day ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  a day ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  a day ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  a day ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  a day ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  a day ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  a day ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  a day ago