പൊലിസ് സ്റ്റേഷനിലെ ഫോണ്‍ കേട്; പരാതിക്കും പരിഹാരമില്ലെന്ന്
മണ്ണാര്‍ക്കാട്: പരാതി അറിയിക്കാന്‍ വിളിക്കേണ്ട പൊലീസ് സ്റ്റേഷനിലെ ഫോണ്‍ തകരാറിലായിട്ട് മാസങ്ങളായി. മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ ബി.എസ്.എന്‍.എലിന്റെ ലാന്റ് ഫോണാണ് 10 മാസത്തോളമായി തകരാറിലായിരിക്കുന്നത്.
അധികൃതരോട് പരാതി പറയുമ്പോള്‍ വന്ന് ശരിയാക്കുമെങ്കിലും അടുത്ത ദിവസം തന്നെ ഫോണ്‍ നിശ്ചമാവുകയാണ് ചെയ്യുന്നത്. ഭൂ വിസ്തൃതിയിലും ജനസംഖ്യയിലും ജില്ലയില്‍ തന്നെ മുന്നിട്ട് നില്ക്കുന്ന മണ്ണാര്‍ക്കാട് നിത്യേനെ നിരവധി ആളുകളാണ് പലവിധ പ്രശ്ന പരിഹാരങ്ങള്‍ക്ക് പൊലിസ് സ്റ്റേഷനെ ബന്ധപ്പെടുന്നത്. ഫോണ്‍ തകരാറിലായതോടെ സാധാരണക്കാര്‍ക്ക് പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ്.
ആറോളം പഞ്ചായത്തുകളും, 17 കിലോമീറ്റര്‍ ദേശീയ പാതയും കൂടാതെ തിരക്കേറിയ സംസ്ഥാന പാതയും അടങ്ങുന്നതാണ് മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്. നിലവില്‍ പൊലീസ് സ്റ്റേഷന്, സര്‍ക്കിള്‍ ഓഫീസ്, ട്രാഫിക് പൊലീസ് സ്റ്റേഷന് എന്നിവിടങ്ങളിലേക്കുളള ഏക ആശ്രയം ഈ ഫോണ്‍ കൂടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."