അവുക്കാദര്‍കുട്ടി നഹ സ്മാരക അവാര്‍ഡ് ഹാജി കെ മമ്മദ് ഫൈസിക്ക്
തിരുവനന്തപുരം: ഏറ്റവും നല്ല സാമൂഹിക പ്രവര്‍ത്തനത്തിന് അവുക്കാദര്‍ക്കുട്ടി നഹയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡിന് നൂര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്, കുന്നത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സ്ഥാപനങ്ങളുടെ ചെയര്മാന് ഹാജി കെ. മമ്മദ് ഫൈസി അര്‍ഹനായി .
വരുമാനത്തില്‍ ഗണ്യമായ ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനത്തിനുവേണ്ടി വിനിയോഗിക്കുന്ന ഇദ്ദേഹം സ്വന്തം ഗ്രാമത്തില്‍, വിധവകള്‍ക്കായി ഏര്‍പ്പെടുത്തിയ പെന്ഷന് സ്കീം, മിടുക്കരായ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ സഹായ പദ്ധതികള്‍, അനാഥാലയങ്ങള്‍ക്കു നല്കുന്ന ധനസഹായങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കുന്നതെന്ന് മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി അറിയിച്ചു.
കുട്ടി അഹമ്മദ് കുട്ടി, മീഡിയാ അക്കാദമി ചെയര്മാന് ആര്.എസ് ബാബു, മുസ്ലിം അസോസിയേഷന് പ്രസിഡന്റ് ഇ.എം നജീബ് എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഹാജി കെ. മമ്മദ് ഫൈസിയെ തിരഞ്ഞെടുത്തത്.
11ന് തിരുവനന്തപുരം നന്ദാവനം മുസ്ലിം അസോസിയേഷന് ഹാളില്‍ പാണക്കാട് ബഷീര്‍ അലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അവാര്‍ഡ് സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."