ഹിന്ദുത്വ ഫാസിസം: ഐ.എന്‍.എല്‍ കാംപയിന്‍ സംഘടിപ്പിക്കുന്നു
കോഴിക്കോട്: ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ഫാസിസത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കുക (ഭാരത് ബച്ചാവോ അഭിയാന്‍) എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ത്യന്‍ നാഷനല്‍ ലീഗ് രാജ്യവ്യാപകമായി കാംപയിന്‍ നടത്തുന്നു. ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ കേരളത്തില്‍ നിന്ന് ആരംഭിക്കുന്ന കാംപയിന്‍ ഒക്‌ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ ഡല്‍ഹിയിലെ ജന്ദര്‍മന്തറില്‍ സമാപിക്കുമെന്ന് ഐ.എന്‍.എല്‍ അഖിലേന്ത്യ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംഘ്പരിവാര്‍ ശക്തികള്‍ രാജ്യത്ത് അധികാരത്തിലെത്തിയ ശേഷം ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരായ ആക്രമണം വ്യാപകമായിരിക്കുകയാണ്. ്. മലപ്പുറം കൊടിഞ്ഞി ഫൈസല്‍ വധവും കാസര്‍കോട്ടെ റിയാസ് മൗലവി വധവുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പാര്‍ലിമെന്ററി ജനാധിപത്യത്തിന് തന്നെ വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ദേശീയ കാംപയിന്‍ നടത്തുന്നതെന്നും മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. കശ്മീരി ജനതയുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിലും കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും മുഹമ്മദ് സുലൈമാന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."