HOME
DETAILS

അട്ടപ്പാടി മേഖല തരിശാകുന്നു: അധികാരികളുടെ കാവലില്‍ കോടികളുടെ വനം കൊള്ള

  
backup
May 03 2017 | 21:05 PM

attappadi-land-issue-news-pakd

പാലക്കാട്: വനംവകുപ്പിന്റെ ഒത്താശയില്‍ അട്ടപ്പാടിയില്‍നിന്നു നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍ മരങ്ങള്‍ ഉള്‍പ്പടെ കോടികളുടെ കൊള്ള. ഗൂളിക്കടവില്‍ നിന്നു 10 കിലോമീറ്റര്‍ അകലെ ചിറ്റൂരിനടുത്ത കയ്യേനി മേഖലയില്‍ നിന്നാണ് അടുത്ത ദിവസങ്ങളില്‍ അമ്പതിലേറെ ലോഡ് വന്‍ മരങ്ങള്‍ കടത്തിക്കൊണ്ടുപോയത്. സ്വകാര്യവ്യക്തികളുടെ ഉടമസ്തതയിലുള്ള കാട്ടില്‍ നിന്നാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള വന്‍ മരങ്ങള്‍ രാവും പകലും വ്യത്യാസമില്ലാതെ കടത്തിയത്. ഏകദേശം 25 ഏക്കര്‍ വനപ്രദേശം ദിവസങ്ങള്‍ക്കുള്ളിലാണ് ഇവിടെ മൊട്ടക്കുന്നാക്കി ചെറുതും വലുതുമായ മുഴുവന്‍ മരങ്ങളും വെട്ടിനിരത്തിയത്.
പാഴ്മരങ്ങളെപോലും ബാക്കിയാക്കാതെയാണ് മരങ്ങള്‍ വെട്ടിമാറ്റിയിരിക്കുന്നത്. ലോഡിങ് തൊഴിലാളികള്‍ക്കുപുറമെ ഗുണ്ടകളുടെ കാവലിലാണ് മരങ്ങള്‍ വെട്ടിമാറ്റലും കടത്തിക്കൊണ്ടുപോകലും നടന്നതെന്ന് പരിസരവാസികള്‍ വ്യക്തമാക്കുന്നു. ഒരു ലോഡിനുള്ള പാസില്‍ ഇരുപത്തിയഞ്ചു ലോഡ് എന്ന കണക്കിലാണ് മരങ്ങള്‍ കടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. അതാകട്ടെ പാഴ് മരങ്ങളെന്ന പേരിലും. ഈട്ടി, തേക്ക്, മഹാഗണി പോലുള്ള വിലകൂടിയ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങളുടെ വന്‍ശേഖരമാണ് ഇവിടെ നിന്നു കടത്തിയിരിക്കുന്നത്. ശക്തി കൂടിയ കട്ടറുകള്‍ ഉപയോഗിച്ചാണ് മരം മുറി നടന്നിരിക്കുന്നത്. നേരത്തെ മണ്ണാര്‍ക്കാട് മൂപ്പില്‍ നായരുടെ അധീനതയിലായിരുന്ന അട്ടപ്പാടി-ഷോളയൂര്‍ വനമേഖല 1971 ല്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായെങ്കിലും ഇവയിലെ കണ്ണായ പല മേഖലകളും റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രേഖകള്‍ ചമച്ച് വ്യക്തികളും ഗ്രൂപ്പുകളും കയ്യടക്കിയിരുന്നു. ഈ ഭൂമികളിലാണ് ഇപ്പോള്‍ എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തി കാടുവെട്ടിത്തെളിയിക്കുന്നത്. നേരത്തെ അട്ടപ്പാടിയില്‍ നിന്നു മരങ്ങള്‍ മുറിച്ചുകടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ജനജാഗ്രതയെന്ന സംഘടന കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഇവിടെ മരം മുറിക്കുന്നതും കടത്തുന്നതും നിരോധിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയിരുന്നു. പ്രസ്തുത ഉത്തരവിനെ പരിഹസിക്കുന്ന തരത്തിലാണ് വനം വകുപ്പിന്റെ ഒത്താശയോടെയുള്ള മരംവെട്ട് നടക്കുന്നത്.
ഷോളയൂര്‍ വനമേഖല സൈലന്റ് വാലി നാഷനല്‍ പാര്‍ക്കിന്റെ കരുതല്‍മേഖലയാണെന്നതുപോലും ബന്ധപ്പട്ടവര്‍ ശ്രദ്ധിക്കുന്നില്ലെന്നതാണ് ഖേദകരം. നീലഗിരി ജൈവ കരുതല്‍ മേഖലയായ ഇവിടെ പ്രത്യേകം സംരക്ഷണം വേണമെന്ന യുനസ്‌കൊ നിര്‍ദേശവും അവഗണിക്കപ്പെടുകയാണ്. ഇപ്പോള്‍ നടക്കുന്ന മരംമുറിയില്‍ ഇവിടുത്തെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തിരിച്ചുകിട്ടാത്തവിധം തകര്‍ക്കുമെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ശിരുവാണിയുടെയും ഭവാനിയുടെയും വൃഷ്ടിപ്രദേശമായ ഈ പ്രദേശം തരിശാവാന്‍ മാസങ്ങള്‍ മതിയെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിന്റെ സാധൂകരണമെന്ന നിലയില്‍ ഇപ്പോള്‍ തന്നെ ഇവിടെയുള്ള കൊച്ചരുവികള്‍ വരണ്ടുതുടങ്ങിയിട്ടുണ്ട്. മരംമുറിമൂലം മഴനിഴല്‍ മേഖലയായ കിഴക്കന്‍ അട്ടപ്പാടിയിലെ ജലക്ഷാമം രൂക്ഷമാകുകയും മേല്‍മണ്ണിളകി ഇവിടെ മണ്ണൊലിപ്പിനും ഉരുള്‍പൊട്ടലിനും സാധ്യത വര്‍ധിച്ചതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. മരം മുറിയില്‍ കാടുകള്‍ ഇല്ലാതായ ഇവിടെ മുത്തിക്കുളം വനമേഖലയില്‍ നിന്നും സൈലന്റ് വാലിയിലേക്കുള്ള ആനകളുടെ വഴിത്താര കൂടിയാണ് ഇല്ലാതാക്കിയിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago