വീട്ടുമുറ്റത്തേക്ക് വീണ്ടും മാലിന്യം ഒഴുക്കി
ശാസ്താംകോട്ട: കുന്നത്തൂര്‍ പാലത്തിനുസമീപം വീട്ടുമുറ്റത്തേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ നിലയില്‍. കുന്നത്തൂര്‍ കിഴക്ക് പടാരത്തില്‍ പുത്തന്‍വീട്ടില്‍ വിജയന്‍ പിള്ളയുടെ വീട്ടുമുറ്റത്തേക്കാണ് വീണ്ടും മാലിന്യം ഒഴുക്കിയത്. രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവിടേക്ക് മാലിന്യം ഒഴുക്കുന്നത്.
കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ വലിയ ടാങ്കര്‍ ലോറിയിലെത്തിച്ചാണ് ഇവിടെ മാലിന്യം നിക്ഷേപിച്ചത്. പാലത്തിനു സമീപം താഴ്ചയില്‍ സ്ഥിതിചെയ്യുന്ന വീട്ടിലേക്ക് വലിയഹോസ് ഉപയോഗിച്ചാണ് മാലിന്യം ഒഴുക്കിയത്. അസഹ്യമായ ദുര്‍ഗന്ധം കാരണം വീട്ടുകാര്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. അഞ്ഞൂറ് മീറ്റര്‍ ദൂരത്തോളം മാലിന്യം തളം കെട്ടികിടക്കുകയാണ്. പൊലിസിലും മറ്റും വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് ഇവരുടെ പരാതി. കഴിഞ്ഞ തവണ ഇത്തരത്തില്‍ മാലിന്യം ഒഴുക്കിയപ്പോഴും പൊലിസ് നടപടി സ്വീകരിക്കാതിരുന്നതാണ് വീണ്ടും ഒഴുക്കാന്‍ കാരണമായതെന്ന് പറയുന്നു.
മാത്രമല്ല പിടിക്കപ്പെടുന്നവര്‍ക്ക് നിസാരവകുപ്പുകള്‍ ചുമത്തി ജാമ്യത്തില്‍ വിട്ടയക്കുന്നതും ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കാനിടയാക്കുന്നു. കുന്നത്തൂര്‍ പാലത്തില്‍നിന്നും കല്ലടയാറ്റിലേക്കും മറ്റും കക്കൂസ് മാലിന്യം ഒഴുക്കുന്നത് പതിവായിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."