HOME
DETAILS
MAL
ജലം ഊറ്റിയെടുക്കുന്നു; അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് മരങ്ങള്‍ മുറിച്ചുമാറ്റുന്നു
backup
May 04 2017 | 15:05 PM
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് മുതലായ മരങ്ങള്‍ വെട്ടിക്കളഞ്ഞ് പകരം നല്ല മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നു. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
ഈ മരങ്ങള്‍ ഭൂമിയിലുള്ള ജലം ഊറ്റിയെടുക്കുന്നുവെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്ന പരിപാടിക്ക് പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് തുടക്കമാകും.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജൂണ്‍ മാസത്തില്‍ ഒരു കോടി വൃക്ഷത്തൈകള്‍ നടുന്നതിനോടൊപ്പമാണ് ഉപദ്രവകരമായ മരങ്ങള്‍ മുറിച്ചു കളയുന്നത്. ജൂണ്‍ മാസം കേരളത്തില്‍ വൃക്ഷത്തൈ നടല്‍ മാസമായി മാറ്റാനാണ് പരിപാടി. തണല്‍ മരങ്ങള്‍, ഫലവൃക്ഷങ്ങള്‍, ഔഷധ സസ്യങ്ങള്‍ എന്നിവയാണ് നട്ടുപിടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."