വാഴപ്പള്ളിയില്‍ കേരളാ കോണ്‍ഗ്രസ് പിന്തുണയോടെ കോണ്‍ഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനം
കോട്ടയം: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി കേരളാ കോണ്‍ഗ്രസ് (എം) പ്രാദേശിക നേതൃത്വം.
ഇന്നലെ നടന്ന വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് പിന്തുണയോടെ കോണ്‍ഗ്രസിന് ജയം. ഒന്‍പതിനെതിരേ പന്ത്രണ്ട് വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് അംഗം ഷീലാ തോമസാണ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന് നാലും കേരള കോണ്‍ഗ്രസിന് എട്ടും അംഗങ്ങളാണുള്ളത്. ജില്ലാപഞ്ചായത്തിലെ സംഭവങ്ങള്‍ മൂലം കോണ്‍ഗ്രസ് നേതൃത്വം ആശങ്കയിലായിരുന്നു. എന്നാല്‍, ഫലം വന്നതോടെ ആശങ്കകള്‍ക്ക് വിരാമമായി.
സി.പി.എം സ്വതന്ത്ര അംഗം തുളസി ഭായിയായിരുന്നു എതിര്‍സ്ഥാനാര്‍ഥി. വൈസ് പ്രസിഡന്റായിരുന്ന ലാലിമ ടോമി രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
അതേസമയം, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയെ പിന്തുണക്കാതെ കോണ്‍ഗ്രസ് വിട്ടു നിന്നു. കേരളാ കോണ്‍ഗ്രസിന്റെ ഏഴംഗങ്ങളുടെ വോട്ടിലാണ് ബീനാ ബേബി ഏര്ത്തുമലയില് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ബീനാ ബേബിക്ക് ഏഴും എതിര് സ്ഥാനാര്‍ഥി ബി.ജെ.പിയിലെ എന്‍ മായക്ക് മൂന്നും വോട്ട് ലഭിച്ചു. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പിന് എത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."