അപകീര്‍ത്തികരമായ പരാമര്‍ശം;അനില്‍ അക്കര എം.എല്‍.എ സ്പീക്കര്‍ക്ക് പരാതി നല്‍കി
തിരുവനന്തപുരം: അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉന്നയിച്ച് പൊതുജനമധ്യത്തില്‍ കളങ്കപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണനെതിരെയും നിയമസഭയില്‍ തെറ്റായ മറുപടി നല്‍കിയെന്ന് ആരോപിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും അനില്‍ അക്കര എം.എല്‍.എ സ്പീക്കര്‍ക്ക് പരാതി നല്‍കി. സി.പി.എം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ സേവ്യര്‍ ചിറ്റിലപ്പള്ളി, എ.എസ്. കുട്ടി എന്നിവര്‍ക്കെതിരെയും ഹൈക്കോടതിയില്‍ കളവായ സത്യവാങ്മൂലം നല്‍കിയ അടാട്ട് ബാങ്കിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികളായ ബ്ലിസണ്‍ സി. ഡേവിസ്, ഷൈന്‍ എം. ഷാ, ഷാലി ടി. നാരായണന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നു പരാതിയില്‍ പറയുന്നു.
2016 ഏപ്രില്‍ 15ന് തൃശൂരില്‍ കെ. രാധാകൃഷ്ണന്‍ നടത്തിയ പത്രസമ്മേളനത്തിലും പിന്നീട് മുതുവറയില്‍ നടത്തിയ പ്രസംഗത്തിലാണ് അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത്. അടാട്ട് ഫാര്‍മേഴ്‌സ് ബാങ്ക് ഭരണസമിതി വഴിവിട്ട് എന്റെ കടം എഴുതിതള്ളിയെന്നും വഴിവിട്ട സഹായങ്ങള്‍ പറ്റിയെന്നും പറഞ്ഞ് സേവ്യര്‍ ചിറ്റിലപ്പള്ളി, എ.എസ്. കുട്ടി എന്നിവര്‍ പ്രസംഗിച്ചതായും അടാട്ട് ബാങ്കിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങള്‍ ബാങ്ക് ഭരണസമിതിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ രേഖപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."