HOME
DETAILS

കൂറ്റനാട് ടൗണില്‍ കയ്യേറ്റം വ്യാപകം; ഭരണസമിതിക്ക് അനങ്ങാപ്പാറ നയം

  
backup
May 04 2017 | 21:05 PM

%e0%b4%95%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%9f%e0%b5%97%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%af%e0%b5%8d%e0%b4%af%e0%b5%87%e0%b4%b1




ആനക്കര: കൂറ്റനാട് ടൗണില്‍ വ്യാപകമായി നടക്കുന്ന കയ്യേറ്റങ്ങള്‍ക്കെതിരേ നടപടി എടുക്കാന്‍ അധികാരികള്‍ക്കാവുന്നില്ല .തൃത്താല മണ്ഡലത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ കൂറ്റനാട് ടൗണിലാണ് അനധികൃത കയ്യേറ്റവും വഴിവാണിഭവും അനധികൃത വാഹന പാര്‍ക്കിങ്ങും മൂലം  പൊതു ജനങ്ങള്‍ പ്രയാസം അനുഭവിക്കുന്നത്. കൂറ്റനാട് ടൗണിലെ നാല് പ്രധാന റോഡിലെയും ഫൂട്ട് പാത്തുകള്‍ കച്ചവടക്കാര്‍ കയ്യേറി കാല്‍ നട യാത്രക്ക് പോലും കഴിയാത്ത വിതം സാധനങ്ങള്‍ വില്‍പനക്ക് വെച്ചും ഷീറ്റ് ഇറക്കി കെട്ടിയും പൊതു സ്ഥലം സ്വന്തമാക്കി വെച്ചിരിക്കുന്നത്. പ്രധാന റോഡുകളില്‍ ടാക്‌സി ഓട്ടോ സ്റ്റാന്‍ഡുകള്‍ ഉള്ളതിനാല്‍ പൊതു ജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും പ്രയാസം ഉണ്ടാക്കുകയാണ്. റോഡരുകില്‍ സ്ഥിതി ചെയ്യുന്ന പല കെട്ടിടങ്ങളും സര്‍വേ നടത്തിയാല്‍ പൊളിച്ചു മാറ്റേണ്ടതായി വരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കച്ചവടക്കാരുടെയും കെട്ടിട മുതലാളിമാരുടെയും താല്‍പര്യങ്ങള്‍ക്ക് വഴങ്ങി പഞ്ചായത്ത് ഭരണ സമിതിയോ ഉദ്യോഗസ്ഥരോ ഈ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരേ കണ്ണടക്കുകയാണ് ചെയ്യുന്നത് സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് മറ്റൊരുതലവേദനയാണ്. കൂറ്റനാട് ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാനും അതിലൂടെ ടൗണിന്റെ മുഖഛായ മാറ്റിയെടുക്കാനും കഴിയുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ നവീകരണ പദ്ധതി തന്നെ കടലാസില്‍ ഒതുങ്ങി പോയതായാണ് അറിവ്. അനധികൃത കയ്യേറ്റവും പാര്‍ക്കിങ്ങും മൂലം ടൗണില്‍ ഇപ്പോഴും ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന അവസ്ഥയാണ്. സ്ഥിരമായി അപകടങ്ങളും സംഭവിക്കുന്നു .പോരാത്തതിന് മാലിന്യവും കുന്നു കൂടുന്നു. വര്‍ഷങ്ങളായി ടൗണില്‍ ഉള്ള ഓവ് ചാലുകള്‍ വൃത്തിയാക്കാറില്ല.
മഴക്കാലങ്ങളില്‍ ആണ് ഇതിന്റെ ദുരിതം ജനങ്ങള്‍ ഏറെ അനുഭവിക്കുന്നത്. മഴ വെള്ളം പൂര്‍ണമായും റോഡിലൂടെ കുത്തിയൊലിച്ചു പോകുകയും കാല്‍നടയാത്ര അസഹ്യമായി തീരുകയും ചെയ്യും. ഇതിനൊന്നും പ്രതിവിധി കാണാതെ നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും റവന്യു ഉദ്യോഗസ്ഥരും വ്യക്തി താല്‍പര്യങ്ങളും കച്ചവട താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിന് കൂട്ട് നില്‍ക്കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
കൂറ്റനാട് ടൗണിലെ അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു കൊണ്ടും ടാക്‌സികള്‍ക്കും ഓട്ടോകള്‍ക്കും പ്രത്യേക സ്റ്റാന്‍ഡുകള്‍ ഉണ്ടാക്കിയെടുത്തും സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങിന് സ്ഥല സൗകര്യം ഒരുക്കികൊണ്ടും ടൗണില്‍ അടിഞ്ഞു കൂടിയ മാലി ന്യം നിര്‍മാര്‍ജനം ചെയ്യുകയും ചെയ്തു കൊണ്ടും കൂറ്റനാടിനെ ക്ലീന്‍സിറ്റി ആക്കി മാറ്റുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ അധികാരികള്‍ തയാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago