ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ചാനല്‍ സംവാദത്തില്‍ മാക്രോണിന് മുന്നേറ്റം
പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ തീവ്രവലതുപക്ഷ സ്ഥാനാര്‍ഥി മരിന്‍ ലെ പെന്നിനുമേല്‍ മിതവാദി നേതാവ് ഇമ്മാനുവല്‍ മാക്രോണ്‍ അപ്രമാദിത്വം തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന പാരമ്പര്യപരമായ ചാനല്‍ സംവാദത്തിലും മാക്രോണ്‍ ശക്തി തെളിയിച്ചു.
ബുധനാഴ്ച രാത്രി പാരിസില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഇരു സ്ഥാനാര്‍ഥികളും തങ്ങളുടെ നയനിലപാടുകളും വാഗ്ദാനങ്ങളും വ്യക്തമാക്കി. രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്ന സംവാദത്തില്‍ ഭീകരവാദവും സാമ്പത്തിക നയങ്ങളും യൂറോപും വിഷയമായി. അനിശ്ചിതത്വത്തിലുള്ള 18 ശതമാനം വോട്ടര്‍മാരുടെ പിന്തുണ പിടിച്ചുപറ്റാനാണ് ഇരുസ്ഥാനാര്‍ഥികളും സംവാദത്തിലുടനീളം ശ്രമിച്ചത്.
സംവാദത്തില്‍ കൂടുതല്‍ ഫ്രഞ്ച് അക്കാദമിക പണ്ഡിതരും മാധ്യമങ്ങളും കാണികളും മാക്രോണിനെയാണ് പിന്തുണച്ചത്. അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 63 ശതമാനം പേരും മാക്രോണാണ് കൂടുതല്‍ വിശ്വസനീയ സ്ഥാനാര്‍ഥിയെന്ന് വ്യക്തമാക്കിയതായി ഫ്രഞ്ച് വാര്‍ത്താ ടെലിവിഷന്‍ ബി.എഫ്.എം.ടി.വി അറിയിച്ചു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രധാന ഫ്രഞ്ച് മാധ്യമങ്ങളും മുഖപ്രസംഗത്തിലൂടെ ഇതു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഞായറാഴ്ചയാണ് ഫ്രാന്‍സിന്റെയും യൂറോപിന്റെയും ഭാവിയില്‍ നിര്‍ണായകമായ അന്തിമ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."