മാനാഞ്ചിറയിലെ മീനുകള്‍ ചത്തുപൊങ്ങിയ സംഭവം: അന്തിമഫലം ഇന്നറിയാം
കോഴിക്കോട്: നഗരത്തിലെ മുഖ്യ ജല സ്രോതസ്സായ മാനാഞ്ചിറയില്‍ മീനുകള്‍ ചത്തു പൊന്തിയ നിലയില്‍ കണ്ടെത്തിയതിന്റെ കാരണം എന്താണെന്ന് ഇന്നറിയാം. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജലവിഭവ വികസന കേന്ദ്രത്തിന്റെ (ഇണഞഉങ) അന്തിമഫലമാണ് ഇന്നറിയുക. കേന്ദ്രത്തിലെ മുഖ്യ ശാസ്ത്രജ്ഞനായ ഡോ.ഹരികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയുടെ ആദ്യ ഘട്ടത്തില്‍ മലിനീകരണം ശ്രദ്ധയില്പെട്ടിട്ടില്ലായിരുന്നു.
ഫലം അനുകൂലമായാല്‍ മാനാഞ്ചിറയില്‍ നിന്നുള്ള ജലവിതരണം നാളെ തന്നെ ആരംഭിക്കുമെന്ന് കോര്പ്പറേഷന് ആരോഗ്യകാര സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ.വി ബാബുരാജ് 'സുപ്രഭാത'ത്തോട് പറഞ്ഞു. ഫലം പ്രതികൂലമാവുന്ന സാഹചര്യത്തില്‍ നിലവില്‍ വിതരണം നടത്തുന്ന നീലിച്ചിറയില്‍ നിന്നും ജപ്പാന് കുടിവെള്ള പദ്ധതി ടാങ്കില്‍ നിന്നും വിതരണം തുടരും.
എന്നാല്‍ മീനുകള്‍ക്കുണ്ടായ പ്രത്യേക രോഗമാണ് ചത്തു പൊന്തിയതിന്റെ കാരണമെന്ന് മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ നടത്തിയ പരിശോധനാ ഫലത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം സി.എം.എഫ്.ആര്.ഐ ശാസ്ത്രജ്ഞന് ഡോ.പി.കെ അശോകന്, ടെക്നിക്കല്‍ ഓഫിസര്‍ എ. അനസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് മാനാഞ്ചിറയില്‍ മത്സ്യങ്ങള്‍ ചത്തു പൊന്തിയത് സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."