കേസിന്റെ നാള്‍വഴി ഇങ്ങനെ
= 2012 ഡിസംബര്‍ 16:
രാത്രി ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ 17കാരനടങ്ങുന്ന ആറംഗ സംഘം ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് പാതയോരത്ത് തള്ളി. സുഹൃത്തിനോടൊപ്പം നഗരത്തിലെ തിയറ്ററില്‍നിന്ന് സിനിമ കണ്ട് മടങ്ങുകയായിരുന്നു യുവതി. ആദ്യം സുഹൃത്തിനെ ആക്രമിച്ച ശേഷം യുവതിയെ ക്രൂരകൃത്യത്തിനിരയാക്കി. തുടര്‍ന്ന് ഇരുവരെയും വാഹനത്തില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ടു കുറ്റവാളികള്‍ രക്ഷപ്പെട്ടു.
(കുറ്റവാളികളെ 24 മണിക്കൂറിനുള്ളില്‍ പൊലിസ് അറസ്റ്റ് ചെയ്തു.)
= 2012 ഡിസംബര്‍ 29:
ഗുരുതരാവസ്ഥയില്‍ സിംഗപ്പൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരണത്തിനു കീഴടങ്ങി.
= 2013 ജനുവരി 3:
പ്രതികള്‍ക്കെതിരേ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു.
= 2013 മാര്‍ച്ച് 11:
പ്രധാന കുറ്റവാളി രാം സിങ് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു.
= 2013 ഓഗസ്റ്റ് 31:
പ്രിന്‍സിപ്പല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഗീതാജ്ഞലി ഗോയല്‍ അധ്യക്ഷയായ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് (ജെ.ജെ.ബി) സംഭവത്തില്‍ അറസ്റ്റിലായ 17കാരനെ കുറ്റക്കാരനെന്ന് കണ്ടെത്തി ദുര്‍ഗുണപാഠശാലയില്‍ മൂന്നുവര്‍ഷത്തെ തടവിനു വിധിച്ചു.
= 2013 സെപ്റ്റംബര്‍ 13:
കേസില്‍ ബാക്കിയുള്ള നാലുപേര്‍ക്ക് അഡിഷനല്‍ സെഷന്‍സ് ജഡ്ജി വധശിക്ഷ വിധിച്ചു.
= 2014 മാര്‍ച്ച് 13:
ജസ്റ്റിസുമാരായ രേവാ ഖേത്രപാല്‍, പ്രതിഭാ റാണി എന്നിവര്‍ അംഗങ്ങളായ ഡല്‍ഹി ഹൈക്കോടതി ബെഞ്ച് വിചാരണാ കോടതിവിധി ശരിവച്ചു.
= 2014 മാര്‍ച്ച് 15:
ശരിയായ വിചാരണ നിഷേധിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സുപ്രിംകോടതി രണ്ടുപ്രതികളുടെ വധശിക്ഷാവിധി സ്റ്റേ ചെയ്തു.
= 2015 ഡിസംബര്‍ 18:
മൂന്നു വര്‍ഷത്തെ തടവിനുശേഷം പുറത്തിറങ്ങാനിരുന്ന 17കാരന്റെ ജയില്‍മോചനം തടയണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി.
= 2016 ഏപ്രില്‍ 3:
19 മാസത്തെ ഇടവേളക്കുശേഷം കേസില്‍ സുപ്രിംകോടതിയില്‍ വാദംകേള്‍ക്കല്‍ ആരംഭിച്ചു. ജസ്റ്റിസുമാരായ ദീപക് മിശ്ര, വി. ഗോപാല ഗൗഡ, കുര്യന്‍ ജോസഫ് എന്നിവരാണ് വാദം കേട്ടത്.
= 2016 ഏപ്രില്‍ 8:
മുതിര്‍ന്ന അഭിഭാഷകരായ രാജു രാമചന്ദ്രനും സഞ്ജയ് ഹെഗ്‌ഡെയും അമിക്കസ് ക്യൂറികളായി നിയമിതരായി.
= 2016 ഓഗസ്റ്റ് 29:
പൊലിസ് തെളിവുകള്‍ നശിപ്പിക്കുന്നതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് കോടതിയില്‍ നാടകീയരംഗങ്ങള്‍.
= 2016 സെപ്റ്റംബര്‍ 2:
പ്രതി മുകേഷിന്റെ അഭിഭാഷകന്‍ എം.എല്‍ ശര്‍മ വാദം പൂര്‍ത്തീകരിച്ചു.
= 2016 സെപ്റ്റംബര്‍ 16:
കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് മിസോറാമിലേക്ക് സ്ഥലംമാറ്റപ്പെട്ട ഡല്‍ഹി പൊലിസ് മുന്‍ ഡെപ്യൂട്ടി കമ്മിഷനര്‍ ചായാ ശര്‍മ വാദംകേള്‍ക്കലിന് ഹാജരായി.
= 2016 നവംബര്‍ 7:
അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ വാദം അവതരിപ്പിച്ചു.
= 2016 നവംബര്‍ 28:
മറ്റൊരു അമിക്കസ് ക്യൂറി സഞ്ജയ് ഹെഗ്‌ഡെ കേസിലെ തെളിവുകളുടെ വിശ്വാസ്യത കോടതിയില്‍ ചോദ്യം ചെയ്തു.
= 2017 ഫെബ്രുവരി 3:
നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായതായി ഹരജിക്കാരുടെ വാദത്തെ തുടര്‍ന്ന് ജീവപര്യന്തം വിധിയില്‍ വീണ്ടും വാദം കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു.
= 2017 മാര്‍ച്ച് 6:
എല്ലാ പ്രതികളും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
= 2017 മെയ് 5:
2014ല്‍ നാലുപ്രതികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി വിധിച്ച വധശിക്ഷ സുപ്രിംകോടതി ശരിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."