എസ്.വൈ.എസ് സംസ്ഥാന കൗണ്‍സില്‍ സപ്തംബര്‍ 24ന് കോഴിക്കോട്ട്
മലപ്പുറം: 2016-19 വര്‍ഷത്തേക്കുള്ള സുന്നി യുവജനസംഘത്തിന്റെ പുതിയ സംസ്ഥാന പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുക്കുന്നതിന് മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ നിലവില്‍വന്ന സംസ്ഥാന കൗണ്‍സില്‍ മീറ്റ് 2016 സപ്തംബര്‍ 24ന് 11 മണിക്ക് കോഴിക്കോട് വരക്കല്‍ മഖാം ഓഡിറ്റോറിയത്തില്‍ വച്ച് നടത്താന്‍ തീരുമാനിച്ചു.
മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു.
സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനങ്ങളും ക്രമീകരണങ്ങളും നടത്താന്‍ പിണങ്ങോട് അബൂബക്കറിനെ ചുമതലപ്പെടുത്തി. സുന്നി അഫ്കാര്‍ വാരികയുടെ പ്രചാരണം, ആശയപ്രചാരണം എന്നിവ യൂനിറ്റ് തലങ്ങളില്‍ നടത്തുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു.
കേരളം, തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ്, പോണ്ടിച്ചേരി, ഗള്‍ഫ് നാടുകള്‍ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പുതിയ സംസ്ഥാന കൗണ്‍സില്‍ മീറ്റ് റിട്ടേണിംഗ് ഓഫീസര്‍ പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ നിയന്ത്രിക്കും.
ഹാജി. കെ. മമ്മദ് ഫൈസി, കെ. ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഇബ്രാഹീം ഫൈസി പേരാല്‍, റഹ്മത്തുല്ല ഖാസിമി മൂത്തേടം, ആലങ്കോട് ഹസ്സന്‍, എസ്. അഹ്മദ് ഉഖൈല്‍ കൊല്ലം, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, അലവി ഫൈസി കുളപ്പറമ്പ്, കെ.എ. റഹ്മാന്‍ ഫൈസി, എ.എം. പരീദ് എറണാകുളം, നാസര്‍ ഫൈസി കൂടത്തായി, എം.എം. ശരീഫ് ദാരിമി നീലഗിരി, ശറഫുദ്ധീന്‍ വെന്മേനാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ സ്വാഗതവും മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."