HOME
DETAILS

കാലവര്‍ഷക്കെടുതി കാരശേരി പഞ്ചായത്തില്‍ നഷ്ടം 100 കോടി

  
backup
August 24 2018 | 03:08 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%95%e0%b4%be%e0%b4%b0%e0%b4%b6%e0%b5%87%e0%b4%b0

മുക്കം: കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ 100 കോടി രൂപയുടെ നഷ്ടമെന്ന് പ്രാഥമിക കണക്ക്. പ്രളയത്തെ തുടര്‍ന്ന് മലയോര മേഖലയില്‍ ഏറ്റവും കൂടുതല്‍ പരുക്കേറ്റ പഞ്ചായത്തുകളിലൊന്നാണ് കാരശ്ശേരി.
പഞ്ചായത്തിലെ രണ്ടായിരത്തോളം വീടുകളിലാണ് വെള്ളം കയറിയത്. 22 വീടുകള്‍ പൂര്‍ണമായും 200 ല്‍പരം വീടുകള്‍ ഭാഗികമായും തകര്‍ന്നു.
26 സ്ഥലങ്ങളിലായുണ്ടായ ഉരുള്‍പൊട്ടലില്‍ ഏക്കര്‍ കണക്കിന് കൃഷി ഭൂമിയാണ് ഒലിച്ചുപോയത്. പല പ്രദേശങ്ങളും പുനര്‍നിര്‍മിക്കാന്‍ ആവാത്തവിധം തകര്‍ന്നിട്ടുണ്ട്.
പ്രധാന റോഡുകളടക്കം ചെറുതും വലുതുമായ നിരവധി റോഡുകള്‍ നശിച്ചു. പല പാലങ്ങളും ഭാഗികമായോ പൂര്‍ണമായോ നശിച്ചതായും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് പറഞ്ഞു.
ഇപ്പോള്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും സംസ്ഥാന സര്‍ക്കാരിന്റെ വലിയ രീതിയിലുള്ള സഹായം പഞ്ചായത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന്റെ പുനര്‍നിര്‍മാണത്തിന് സന്നദ്ധ സംഘടനകളും വ്യക്തികളും സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
കൊടിയത്തൂര്‍ പഞ്ചായത്തില്‍ 15 കോടിയിലധികം നഷ്ടമെന്ന് വിലയിരുത്തല്‍

മുക്കം: കാലവര്‍ഷത്തെ തുടര്‍ന്ന് കൊടിയത്തൂര്‍ പഞ്ചായത്തില്‍ 15 കോടിയിലധികം രൂപയുടെ നഷ്ടമെന്ന് വിലയിരുത്തല്‍.
കനത്തമഴയും ഉരുള്‍പൊട്ടലും ഉണ്ടായതിനെതുടര്‍ന്ന് ചാലിയാറും ഇരുവഴിത്തിപുഴയും കരകവിഞ്ഞൊഴുകിയതാണ് കൊടിയത്തൂര്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളെയെല്ലാം വെള്ളത്തിനടിയില്‍ ആക്കിയത്. പഞ്ചായത്തിലെ നിരവധി വീടുകളിലും കടകളിലും റോഡുകളിലും വെള്ളം കയറി.
താഴ്ന്ന സ്ഥലങ്ങളായ ചെറുവാടി, പൊറ്റമ്മല്‍, കൊടിയത്തൂര്‍ കാരാട്, വെസ്റ്റ് കൊടിയത്തൂര്‍, കാരക്കുറ്റി, താഴത്തുമുറി, മാട്ടുമുറി, പിടക്കംപടം, തെനേങ്ങാപറമ്പ്, കാരാളിപ്പറമ്പ് എന്നീ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
പഞ്ചായത്തില്‍ 600 ഓളം വീടുകളില്‍ വെള്ളം കയറി. ഇരുവഴിഞ്ഞിയുടെയും ചാലിയാറിന്റെയും കരകള്‍ പലയിടത്തും വ്യാപകമായ രീതിയില്‍ ഇടിഞ്ഞിട്ടുണ്ട്. ഏക്കര്‍ കണക്കിന് കൃഷി നശിച്ചു.
നിരവധി കിണറുകളും കുടിവെള്ള സ്രോതസുകളും മലിനമായി. ചെറുവാടിയില്‍ നിരവധി കച്ചവടക്കാരുടെ കടകളില്‍ വെള്ളം കയറി.
കണിച്ചാടി കുഴിയില്‍ അബ്ദുല്‍ റഷീദ്, ബിന്‍സര്‍, നെച്ചിക്കാട് മുനീര്‍, മഹ്‌റൂഫ്, അബ്ദുറഹിമാന്‍, കുഞ്ഞാലി, റസാഖ്, തലവണ്ണ് അലവി, ഹമീദ്, മുഹമ്മദ്, നെച്ചിക്കാട്ട് മൊയ്തീന്‍ കുട്ടി, ഉണ്ണി മമ്മദ്, ബീരാന്‍ കുട്ടി, സമദ്, മുസ്തഫ, റസാഖ് തുടങ്ങിയവരുടെ കടകളിലാണ് വെള്ളം കയറിയത്.
ചെറുവാടി മാവേലി സ്റ്റോര്‍, പോസ്റ്റ്ഓഫിസ് എന്നിവയിലും വെള്ളം കയറി.
തോട്ടുമുക്കത്ത് കച്ചവടം ചെയ്യുന്ന ചെറുവാടി വേക്കാട് മുജീബിന്റെ ഇലക്ട്രിക്ക് കടയില്‍ വെള്ളം കയറി 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.കൂടാതെ ഇയാളുടെ വീട്ടിലും വെള്ളം കയറി.
ചെറുവാടി സീതി ഹാജി സൗധം, മില്ലത്ത് മഹല്‍ ചെറുവാടി, കൊടിയത്തൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ചെറുവാടി ശാഖ, ഫ്രഷ്‌കോ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവയും നിരവധി ആരാധനാലയങ്ങളും വെള്ളത്തില്‍ മുങ്ങിയിരുന്നു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക് വേണ്ടി പഞ്ചായത്ത് ഭരണസമിതി എത്രയും പെട്ടെന്ന് ആശ്വാസ നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് മെംബര്‍ കെ.വി അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago