അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് മുന്‍ഗണന
കോഴിക്കോട്: താമരശേരി ചുരം റോഡിലെ ഗതാഗതപ്രശ്‌നങ്ങള്‍ വളരെ ഗൗരവത്തോടെ കാണണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വരുമാനത്തെ പോലും പ്രതികൂലമായി ബാധിക്കുന്നതാണ് ചുരം റോഡിലെ പ്രശ്‌നങ്ങള്‍. ചുരം റോഡിന്റെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വിവിധ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ചുരം റോഡില്‍ 12 കിലോമീറ്ററോളം ഭാഗത്താണു റോഡ് തകര്‍ന്നത്്. തകര്‍ന്ന റോഡുകളുടെ വിവരങ്ങളും റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും ദേശീയപാത, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തകര്‍ന്ന റോഡുകള്‍ അതതു സ്ഥലങ്ങളിലെ എ.ഇമാര്‍ സന്ദര്‍ശിച്ച് വിശദമായ കണക്കുകള്‍ തയാറാക്കി സമര്‍പ്പിക്കണം. പൊതുമരാമത്ത് റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."