സഹായവുമായി ലീഗ് പ്രവര്‍ത്തകര്‍; ആനന്ദാശ്രു പൊഴിച്ച് നൊട്ടിയമ്മ
കുഴിമണ്ണ: മാറിക്കിടക്കാന്‍ പായയും, കിടന്നിടത്ത് മലമൂത്ര വിസര്‍ജനം നടത്തിയാല്‍ മാറ്റിയിടാന്‍ വിരിപ്പും തന്നെ പരിചരിക്കുന്ന മകള്‍ക്ക് വസ്ത്രങ്ങളുമായി മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ എത്തിയതോടെ കൊടുമ്പുഴ നൊട്ടിയമ്മ (93) സന്തോഷം കൊണ്ട് കണ്ണീര് പൊഴിച്ചു. മുതുവല്ലൂര്‍ പഞ്ചായത്തിലെ തവനൂര്‍ ഒന്നാംമൈല്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരാണ് പെരുന്നാള്‍ ദിനത്തില്‍ ഊര്‍ങ്ങാട്ടിരിയിലെ കൊടുമ്പുഴ ആദിവാസി കോളനിയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
കമ്മിറ്റിയുടെ നേതൃത്വത്തില്‍ 33 പ്രവര്‍ത്തകരാണ് കോളനിയിലെത്തി പുതപ്പ്, പായ, പ്ലാസ്റ്റിക് ഷീറ്റുകള്‍, വസ്ത്രങ്ങള്‍ എന്നിവ എത്തിച്ചത്. നൊട്ടിയമ്മ അഞ്ച് വര്‍ഷമായി പൊളിഞ്ഞുവീഴാറായ കൂരയില്‍ തളര്‍ന്ന് കിടക്കുകയാണ്. അമ്മയെ കൊണ്ടുപോകാന്‍ സാധിക്കാത്തതിനാല്‍ കോളനിയിലെ 28 പേര് ദുരിതാശ്വാസ ക്യാംപുകളിലേക്ക് പോയിരുന്നില്ല. ഇവരുടെ പ്രയാസം മനസിലാക്കിയാണ് ലീഗ് പ്രവര്‍ത്തകര്‍ സഹായവുമായി എത്തിയത്. സുപ്രഭാതം വാര്‍ത്തയെ തുടര്‍ന്നാണ് കോളനിയിലുള്ളവര്‍ക്ക് സഹായമെത്തിയത്. എ.ടി സൈതലവി ഹാജി, എന്‍.സി അഷ്റഫ്, അഷ്റഫ് മാസ്റ്റര്‍, ഇ.സി അസ്കര്‍, ഇ.സുലൈമാന്‍, പി.കെ ഫസലുദ്ധീന്‍, എന്‍.സി ഷെരീഫ് കിഴിശ്ശേരി, എം.വി സിയാദ് വാഫി, പി.കെ ജാഫര്‍, എന്‍.സി ശിഹാബ്, ഇ.ഫസല്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."