നാടിനായി കൈകോര്‍ത്ത് കുരുന്നുകളും
കൈപ്പമംഗലം : ' അണ്ണാറക്കണ്ണനും തന്നാലായത് ' എന്ന വാമൊഴിയെ അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ് കൈപ്പമംഗലം പഞ്ഞംപള്ളി പ്രദേശത്തെ കുരുന്നുകള്‍.
നാട് മുഴുവന്‍ പ്രളയത്തില്‍ ഭീതിയില്‍ തകര്‍ന്നു നില്‍ക്കുമ്പോളും ഓണാവധിയുടെ ആലസ്യമില്ലാതെ കളികള്‍ക്ക് അവധി കൊടുത്ത് നാടിന് വേണ്ടി കൈ നീട്ടുകയാണ് കുട്ടികള്‍. പ്രദേശത്തെ 4 വയസ് മുതല്‍ 13 വയസ് വരെയുള്ള ആര്.ബി.സി ക്ലബ്ബിലെ കൊച്ചു മിടുക്കന്മാര് കളിക്കാന്‍ ജേഴ്സി വാങ്ങുന്നതിനായി മാറ്റി വെച്ച പൈസയും നാട്ടുകാരില്‍ നിന്നും സമാഹരിച്ചതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി കൈപ്പമംഗലം സബ് ഇന്‍സ്പെക്റ്റര്‍ ജിനേഷിന് കൈമാറി.
പ്രളയത്തില്‍ കെടുതികള്‍ ഒന്നും നേരിടാത്ത മേഖലയാണ് പഞ്ഞംപള്ളി. ഇവിടെ നിന്നുമാണ് ചാലക്കുടി പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി മല്‍സ്യ ബന്ധന തൊഴിലാളികള്‍ പോയിരുന്നത്.പ്രളയം നല്കുന്ന നല്ലപാഠങ്ങളിലൊന്നായിമാറുകയാണ് ഭാവിയുടെ പ്രതീക്ഷയായ കുട്ടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."