HOME
DETAILS
MAL
സി വിജില്‍ ആപ്പ്: 4,075 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
backup
April 23 2019 | 03:04 AM
തൃശൂര്‍: ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സി വിജില്‍ ആപ്പ് പ്രകാരം 4,075 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 21 വരെയുള്ള കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
3517 പരാതികളിന്മേല് നടപടികള്‍ എടുത്തതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ടി.വി അനുപമ അറിയിച്ചു.
തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ സമാപനദിവസമായ ഏപ്രില്‍ 21ന് മാത്രം 106 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ജനങ്ങള്‍ക്ക് എളുപ്പം പരാതിപ്പെടുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന് പുറത്തിറക്കിയതാണ് സി വിജില്‍ ആപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."