HOME
DETAILS

വിധിയെഴുതാന്‍ ഇന്ന് ബൂത്തിലേക്ക്; അടിയൊഴുക്കില്‍ പ്രതീക്ഷയും ആശങ്കയും

  
backup
April 23 2019 | 03:04 AM

%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b5%86%e0%b4%b4%e0%b5%81%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ac%e0%b5%82%e0%b4%a4%e0%b5%8d

ഫൈസല്‍ കോങ്ങാട്


പാലക്കാട് : ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന പാലക്കാട്ട് മുന്നണികളെല്ലാം കഴിയുന്നത്ര വോട്ടര്‍മാരെ പോളിങ്ങ് കേന്ദ്രങ്ങളിലെത്തിക്കാനുള്ള ഒരുക്കത്തില്‍. പ്രചരണത്തിലെ പഴുതുകളും കുറവുകളും മനസ്സിലാക്കി കഴിഞ്ഞ ദിവസത്തെ നിശബ്ദ പ്രചരണത്തില്‍ തിരുത്താനുള്ളശ്രമങ്ങളിലായിരുന്നു. അതേസമയം പാലക്കാട്ട് അവസാനനിമിഷം ഉണ്ടായിട്ടുള്ള ചില അടിയൊഴുക്കുകളില്‍ മുന്നണികളും സ്ഥാനാര്‍ഥികളും പ്രതീക്ഷയിലും ആശങ്കയിലുമാണുള്ളത്.
തിരുവനന്തപുരവും പത്തനംതിട്ടയും പോലെ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് പാലക്കാട്. അത് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന പ്രീപ്പോള്‍ സര്‍വേകള്‍ളെല്ലാം. ഏറക്കാലം ഇടത്തോട്ട് ചാഞ്ഞുനിന്ന മണ്ഡലത്തില്‍ ഇത്തവണ മാറ്റം വരുമെന്ന തരത്തിലാണ് അവസാന നിമിഷങ്ങളിലെ അടിയൊഴുക്കുകള്‍. പാലക്കാടന്‍ കോട്ട കാക്കാന്‍ എല്‍.ഡി.എഫ് നിയോഗിച്ചിരിക്കുന്നത് സിറ്റിങ്ങ് എം.പി രാജേഷിനെ തന്നെയാണ്. കോണ്‍ഗ്രസിന്റെ വി.എസ് വിജയരാഘവന് ശേഷം പാലക്കാട് നിന്നൊരു യു.ഡി. എഫുകാരന്‍ വിജയിച്ചിട്ടില്ല.
വാശിയേറിയ പോരാട്ടം കാഴ്ചവെക്കുക എന്നതിനപ്പുറം വിജയിച്ച് പഴയപ്രതാപം തിരിച്ചുപിടിക്കാന്‍ കൂടിയാണ് യു.ഡി.എഫ് ഡി.സി.സി പ്രസിഡന്റിനെ തന്നെ രംഗത്തിറക്കിയത്. വിജയസാധ്യതയുളള മണ്ഡലമെന്ന് ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം വിലയിരുത്തിയ പാലക്കാടില്‍ നെല്ലറയുടെ വോട്ടുവഴികള്‍ കൈരേഖപോലെ അറിയുന്ന നഗരസഭാ വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാറാണ് എന്‍.ഡി എക്ക് വേണ്ടി മത്സരിക്കുന്നത്.
പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, പാലക്കാട്, കോങ്ങാട്, മലമ്പുഴ, മണ്ണാര്‍ക്കാട് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പാര്‍ലിമെന്റ് മണ്ഡലത്തില്‍ അഞ്ചെണ്ണം ഇടതിനൊപ്പമാണ്. ഇതില്‍ യു ഡി എഫിന്റെ കൈയിലുള്ള പാലക്കാടും മണ്ണാര്‍ക്കാടും കൂടാതെ പട്ടാമ്പി, ഒറ്റപ്പാലം മണ്ഡലങ്ങളിലും മുസ് ലീം ന്യൂനപക്ഷ വോട്ടുകളാണ് കൂടുതല്‍. ഇടതു വലതു മുന്നണികളുടെ ബലാബലം നടക്കുക ഈ മണ്ഡലങ്ങളിലാകും. അതുകൊണ്ടുതന്നെ ഇവിടെങ്ങളില്‍ ദേശീയ രാഷ്ട്രീയം ശക്തമായി ഉന്നയിക്കാന്‍ ഇടതുപക്ഷവും ഐക്യമുന്നണിയും തുടക്കം മുതലേ ശ്രമിച്ചിരുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ന്യുനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളും ചര്‍ച്ചയാക്കാന്‍ ഇടത് വലതുമുന്നണികള്‍ ശ്രമിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി മുഹമ്മദില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്ത മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് പാട്ടാമ്പിയില്‍ സി.പി.എം പ്രചരണം നടത്തിയത്. 2016 ലെ ട്രെന്റ് ആവര്‍ത്തിച്ചാല്‍ പട്ടാമ്പിയില്‍ ഇടതുപക്ഷത്തിന് കരുത്താകും. പക്ഷേ, ഡി.സി.സി പ്രസിഡന്റിലൂടെ കഴിഞ്ഞതവണ കൊഴിഞ്ഞുപോയ വോട്ടുകള്‍ കൂടി നേടാനാകുമെന്നാണ് യു.ഡി.എഫ് ക്യാംപിന്റെ പ്രതീക്ഷ. ഒറ്റപ്പാലത്ത് എല്‍.ഡി.എഫിനും മണ്ണാര്‍ക്കാട് യു.ഡി.എഫിനുമാണ് മേല്‍ക്കൈ. പക്ഷേ, അട്ടപ്പാടിയില്‍ പ്രചരണത്തില്‍ മേല്‍ക്കൈ വി.കെ ശ്രീകണ്ഠനു തന്നെയാണ്. മുസ്‌ലീം വോട്ടുകള്‍ പരമാവധി യു.ഡി.ഫ് പെട്ടിയിലാക്കുമെന്നാണ് കരുതുന്നത്.
മേപ്പറമ്പ്, പറളി മേഖലകളില്‍ പ്രചരണത്തിന്റെ തുടക്കത്തിലും അവസാനഘട്ടത്തിലും കെ.എ ഷാജിയെപ്പോലുള്ള നേതാക്കളെ ഇറക്കി മേല്‍ക്കൈ നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വി.എസിന്റെ മണ്ഡലമായ മലമ്പുഴയിലും കോങ്ങാടും ഈഴവ വോട്ടുകളാണ് കൂടുതല്‍.
മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ കൃത്യമായി ഇടതുപക്ഷത്തിന് പോള്‍ ചെയ്ത ഈഴവ വോട്ടുകള്‍ ഇത്തവണയും പെട്ടിയില്‍ വീഴുമോ എന്നതാണ് അറിയേണ്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 47000 ത്തോളം വോട്ടുകള്‍ നേടി വി.എസിന്റെ പുറകില്‍ രണ്ടാമതെത്താന്‍ കൃഷ്ണകുമാറിന് സാധിച്ചിരുന്നു.
കൂടാതെ ശബരിമല വിഷയം കൂടി ചര്‍ച്ചയാകുമ്പോള്‍ ബി.ജെ.പിയുടെ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ സി.പി എമ്മിന് സാധിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ നായര്‍ വോട്ടുകളാണ് കൂടുതലുള്ളത്. വി.കെ ശ്രീകണ്ഠനും രാജേഷിനും ഏറെ വ്യക്തി ബന്ധങ്ങള്‍ ഉള്ള മണ്ഡലമാണ് ഷൊര്‍ണൂര്‍. ഇരുവരുടെയും വീട് ഈ മണ്ഡലത്തിലാണ്. അതുകൊണ്ടു തന്നെ വോട്ടുകളുടെ ഭിന്നിപ്പ് ഏതു രീതിയില്‍ മുന്നേറ്റമുണ്ടാക്കും എന്നതാണ് നിര്‍ണായകം. കൂടാതെ എന്‍.എസ്.എസിന്റെ സമദൂര നിലപാടില്‍ സി.പി.എം ആശ്വസിക്കുന്നുണ്ടെങ്കിലും പി.കെ ശശി വിവാദത്തെ തുടര്‍ന്ന് അടിയൊഴുക്കുകള്‍ ഉണ്ടായേക്കാമെന്നും പാലക്കാട് ജില്ലയിലെ സി.പി.എം-സി.പി.ഐ തര്‍ക്കങ്ങള്‍ പാലംവലിക്കലുകള്‍ക്ക് സാധ്യതയുണ്ടെന്നതും തെരഞ്ഞെടുപ്പ് ഫലങ്ങളെ മാറ്റിമറിച്ചേക്കാം. അത് രാജേഷിന് ദോഷം ചെയ്യും.
ശബരിമല വിഷയം കൃത്യമായി വിശ്വാസികള്‍ക്കിടയിലേക്ക് എത്തിക്കാന്‍ കൃഷ്ണകുമാറിന് കഴിഞ്ഞുവെന്നാണ് പ്രചരണത്തിന്റെ അവസാനഘട്ടത്തിലുള്ള ബി.ജെ.പിയുടെ വിലയിരുത്തല്‍. അത് വോട്ടായാല്‍ സി.പി.എമ്മിനുകിട്ടേണ്ട വോട്ടുകള്‍ ബി.ജെ.പിയുടെ പെട്ടിയിലേക്ക് വീണേക്കുമെന്നും കണക്കുകൂട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago