മലയോര മേഖലയില്‍ സുരക്ഷ കര്‍ശനമാക്കി
എടക്കര: മലയോര മേഖലയിലെ പ്രശ്നബാധിത ബൂത്തുകളില്‍ ജില്ല പൊലിസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. മാവോവാദി സാന്നിധ്യമുള്ള പ്രദേശങ്ങളായ നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ 38 കേന്ദ്രങ്ങളിലാണ് പ്രശ്നബാധിതമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ബൂത്തുകളിലാണ് ജില്ല പൊലിസ് മേധാവി കെ. പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്. ബൂത്തുകളിലൊരുക്കിയ സുരക്ഷ ക്രമീകരണങ്ങളും വെബ്കാസ്റ്റിങ് സംവിധാനങ്ങളും സംഘം വിലയിരുത്തി.
എടക്കര, പോത്തുകല്‍, വഴിക്കടവ്, നിലമ്പൂര്‍, പൂക്കോട്ടുംപാടം സ്റ്റേഷന് പരിധികളില്‍ നിരന്തര മാവോവാദി സാന്നിധ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അതീവ സുരക്ഷ എാര്പ്പെടുത്തിയിട്ടുള്ളത്. കേരള പൊലിസിന് പുറമെ ബി.എസ്.എഫ് സേനാംഗങ്ങളും മഹാരാഷ്ട്ര പൊലിസ് സേനാംഗങ്ങളുമാണ് മലയോര മേഖലയില്‍ സുരക്ഷക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.
പ്രശ്നബാധിത ബൂത്തുകളായി കണക്കാക്കിയ കേന്ദ്രങ്ങളില്‍ സുരക്ഷയുടെ ഭാഗമായി വെബ് കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."