നിലയ്ക്കുന്നില്ല; പ്രളയബാധിതര്‍ക്കായുള്ള കാരുണ്യ പെരുമഴ
കാസര്‍കോട്: പ്രളയബാധിതരെ സഹായിക്കുന്നതിന് കാരുണ്യ പെരുമഴ പെയ്യുന്നു. ബലി പെരുന്നാള്‍ ദിനത്തില്‍ മസ്ജിദുകളും മഹല്ലുകളും കേന്ദ്രീകരിച്ചും ദുരിതാശ്വാസ നിധി പിരിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ദുരിതാശ്വാസ നിധി ശേഖരണത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.
കേരളാ സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് മുട്ടത്തോടി ഫ്‌ളാറ്റ് അലോട്ടീസ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് അരലക്ഷം രൂപ സംഭാവന നല്‍കി. തുക അസോസിയേഷന്‍ പ്രസിഡന്റ് എം. പത്മാക്ഷന്‍ ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത് ബാബുവിന് കൈമാറി.
അസോസിയേഷന്‍ സെക്രട്ടറി എം.ആര്‍ ദേവരാജ്, വൈസ് പ്രസിഡന്റ് എം.എ ഹുസൈന്‍, ട്രഷറര്‍ കെ. സുകുമാരന്‍, ഡോ. എ.എന്‍ മനോഹരന്‍, പി.വി അന്‍വര്‍ അലി സംബന്ധിച്ചു. പ്രളയദുരിതത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് കൈതാങ്ങായി കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അധ്യാപകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമായി ശേഖരിച്ച ഏഴുലക്ഷത്തോളം രൂപയുടെ ആവശ്യസാധനങ്ങളും കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും നല്‍കി. സംസ്ഥാന നിര്‍വാഹക സമിതിയംഗം കെ. രാഘവന്‍ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് കെ. മോഹനന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സി.എം മീനാകുമാരി, സി. ശാന്തകുമാരി, പി. ദിലീപ്, കെ. ഹരിദാസ്, പി. രവീന്ദ്രന്‍, കെ.വി സുജാത, എന്‍.കെ ലസിത, ടി. പ്രകാശന്‍, ടി.വി ഗംഗാധരന്‍, എ പവിത്രന്‍ സംസാരിച്ചു.
അഡൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഡൂര്‍ ബദ്‌രിയ്യ ജുമാ മസ്ജിദ് കമ്മിറ്റി സ്വരൂപിച്ച തുക സി.കെ മുഹമ്മദ് ദാരിമിയും ജമാഅത്ത് പ്രസിഡന്റ് ബി.എം ഇഖ്ബാലും ചേര്‍ന്ന് ദേലമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ ഹാജിയെ ഏല്‍പ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി, ജമാഅത്ത് സെക്രട്ടറി ടി.എം ഇഖ്ബാല്‍, ട്രഷര്‍ അലി ഹാജി സംബന്ധിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് ആള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ (എ.കെ.സി.ഡി.എ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശേഖരിച്ച മരുന്നുകള്‍ നല്‍കി. കാസര്‍കോട് എസ്.പി ഡോ. എ ശ്രീനിവാസ് ജില്ലാ പ്രസിഡന്റ് സി.കെ ആസിഫില്‍നിന്ന് ഏറ്റുവാങ്ങി. വി.എം പ്രകാശന്‍, പി. രാമചന്ദ്രന്‍, സുലൈമാന്‍ ജിലാനി, അബ്ദുള്‍ റഹിമാന്‍ സീതാംഗോളി, കെ. ബാലകൃഷ്ണന്‍, വേണുഗോപാലന്‍, സി.ഐ അബ്ദുല്‍ റഹീം എന്നിവര്‍ പങ്കെടുത്തു. ലെന്‍സ്‌ഫെഡ് ജില്ലാ കമ്മിറ്റി ആദ്യഘട്ടമായി ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നല്‍കുന്നതിന് കലക്ടര്‍ സജിത്ത് ബാബുവിനെ ഏല്‍പ്പിച്ചു. ജില്ലാ പ്രസിഡന്റ് പി. രാജന്‍, സംസ്ഥാന ട്രഷറര്‍ സി.എസ് വിനോദ്കുമാര്‍, ജില്ലാ സെക്രട്ടറി എ.സി ജോഷി, മറ്റു ഭാരവാഹികളായ എ. ദിവാകരന്‍, സുരേന്ദ്രകുമാര്‍, എ.വി വിനു, പി.കെ വിനോദ്, ദിനേശന്‍, മുജീബ് റഹ്മാന്‍ സംബന്ധിച്ചു. കാസര്‍കോട് നഗരത്തില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് കയറ്റി അയക്കുന്ന സാധന സാമഗ്രികളത്രയും സൗജന്യമായി കയറ്റിറക്ക് നടത്തി കൊടുത്ത് കൊണ്ടാണ് കാസര്‍കോട് നഗരത്തിലെ എസ്.ടി.യു. പ്രവര്‍ത്തകരായ ചുമട്ട് തൊഴിലാളികള്‍ മാതൃകയായി. ആവശ്യമായ ഘട്ടങ്ങളില്‍ ദുരിതബാധിതര്‍ക്ക് അയക്കുന്ന സാധന സാമഗ്രികള്‍ തുടര്‍ന്നും എസ്.ടി.യു ചുമട്ട് തൊഴിലാളികള്‍ സൗജന്യമായി കയറ്റിറക്ക് നടത്തുമെന്ന് കാസര്‍കോട് ടൗണ്‍ ചുമട്ട് തൊഴിലാളി യൂനിയന്‍ (എസ്.ടി.യു.) ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കട്ട അറിയിച്ചു.
മല്ലം: തങ്ങള്‍ക്ക് ലഭിച്ച ഓണം സ്‌പെഷല്‍ അരി ദുരിതാശ്വാസ ക്യാംപിലേക്ക് കൈമാറി മല്ലം എസ്.ഡി.പി എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. കൂടാതെ വസ്ത്രങ്ങളും ഭക്ഷ്യവസ്ത്രങ്ങളും കുട്ടികള്‍ ശേഖരിച്ചു ഏല്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ വിഭവ സമാഹരണ കേന്ദ്രമായ ഗവ. കോളജില്‍ എത്തിച്ച അരിയും വിഭവങ്ങളും സ്‌കൂള്‍ പ്രധാനധ്യാപകന്‍ സത്യന്‍, പി.ടി.എ പ്രസിഡന്റ് അബ്ബാസ് കൊളച്ചെപ്പ്, സിറാജുദ്ധീന്‍, ഉമ്മര്‍ എന്നിവര്‍ ചേര്‍ന്ന് തഹസില്‍ദാര്‍ നാരായണനു കൈമാറി.
നീലേശ്വരം: പടന്നക്കാട് കാര്‍ഷിക കോളജിലെ വിഭവ സമാഹരണ കേന്ദ്രത്തില്‍ അവധി ദിനത്തിലും തിരക്കൊഴിഞ്ഞില്ല. പ്രളയ ദുരിതബാധിതര്‍ക്കായി സാധനസാമഗ്രികള്‍ ശേഖരിക്കാന്‍ ജില്ലാ ഭരണകൂടം തുറന്ന മൂന്നു കേന്ദ്രങ്ങളില്‍ ഒന്നാണിത്. 19നു തുറന്ന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം 24 മണിക്കൂറുമാണ്. പെരുന്നാള്‍ അവധി ദിനമായ ഇന്നലെയും അതിരാവിലെ ക്യാംപ് ഉണര്‍ന്നു. ക്യാംപിലേക്കുള്ള സാധന സാമഗ്രികളുമായി രാവിലെ മുതല്‍ തന്നെ ഒറ്റയ്ക്കും കൂട്ടായും ആളുകളും എത്തിത്തുടങ്ങിയിരുന്നു. എ.ഡി.എം എന്‍. ദേവിദാസ്, ആര്‍.ഡി.ഒ സി. ബിജു, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. പ്രമോദ്, വില്ലേജ് ഓഫിസര്‍ പി.വി തുളസിരാജ് എന്നിവരുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫിസ് ജീവനക്കാര്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വിസ് സ്‌കീം ജില്ലാ കണ്‍വീനര്‍ വി. ഹരിദാസന്‍, ഐ.ടി അറ്റ് സ്‌കൂള്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.കെ വിജയന്‍, നീലേശ്വരം പോസ്റ്റ് ഓഫിസിലെ പി. ചന്ദ്രന്‍ എന്നിവരും സാധനങ്ങള്‍ സ്വീകരിച്ചു തരംതിരിച്ചു. നീലേശ്വരം രാജാസ് എച്ച്.എസ്.എസ്, ഹൊസ്ദുര്‍ഗ് ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും ഇവരെ സഹായിക്കാനുണ്ടായിരുന്നു. എം. രാജഗോപാലന്‍ എം.എല്‍.എ ക്യാംപ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രഫ.കെ.പി ജയരാജന്‍, കൗണ്‍സിലര്‍മാരായ പി. കുഞ്ഞിക്കൃഷ്ണന്‍, പി.കെ രതീഷ് എന്നിവരും കൂടെയുണ്ടായിരുന്നു. വിഭവ സമാഹരണ കേന്ദ്രത്തിലെ ഫോണ്‍ നമ്പര്‍: 9497604200.
ഉദുമ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും നല്‍കി ഉദുമയിലെ വണ്ടീസ് ഗ്രൂപ്പ് കൂട്ടായ്മയും. കുടുംബത്തിന്റെ ഓണാഘോഷ പരിപാടിക്കായി വകയിരുത്തിയ തുക ഉപയോഗിച്ചാണ് ദുരിതം അനുഭവിക്കുന്നവര്‍ക്ക് വണ്ടീസ് ഗ്രൂപ്പ് ആശ്വാസ സ്പര്‍ശം നല്‍കുന്നത്. കാസര്‍കോട് ഗവ. കോളജിലെ ജില്ലാ ഭരണകൂടത്തിന്റെ ദുരിതാശ്വാസ സംഭരണ കേന്ദ്രത്തില്‍ വച്ച് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് വണ്ടീസ് ഗ്രൂപ്പ് രക്ഷാധികാരി കണ്ണന്‍ കാസര്‍കോട് വിഭവങ്ങള്‍ കൈമാറി. തഹസില്‍ദാര്‍ നാരായണന്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ പി.വി രമേശ്, വണ്ടീസ് ഗ്രൂപ്പ് സാരഥികളും കുടുംബാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.
നീലേശ്വരം: പ്രളയബാധിത പ്രദേശങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകളിലെ ഇലക്ട്രിങ് വയറിങ് ജോലികള്‍ സൗജന്യമായി ചെയ്തു കൊടുക്കുമെന്ന് കേരളാ ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി. അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.വി കുമാരന്‍, ജില്ലാ പ്രസിഡന്റ് മാത്യു ജോണ്‍, സെക്രട്ടറി ടി. അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് കെ.പി ശശി എന്നിവര്‍ ഇക്കാര്യം അറിയിച്ചു കൊണ്ട് കലക്ടര്‍ ഡോ.ഡി സജിത്ത് ബാബുവിനു താല്‍പ്പര്യപത്രം കൈമാറി.
കാസര്‍കോട്: സംസ്ഥാനത്തിന് അഞ്ചു ലക്ഷം രൂപയും അഞ്ചുലക്ഷം രൂപയുടെ മരുന്നുകളുമായി മംഗളൂരുവിലെ ഇന്ത്യാന ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ആശുപത്രി എം.ഡി. ഡോ. യൂസഫ് കുമ്പള കലക്ടര്‍ ഡോ. ഡി. സജിത്ത്ബാബുവിന് കൈമാറി. ഇതിനു പുറമെ അഞ്ചു ലക്ഷം രൂപയുടെ മരുന്നും നല്‍കി. ദുരിതബാധിത മേഖലകളില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തുന്ന മെഡിക്കല്‍ ക്യാംപുകളിലേക്ക് ഇന്ത്യാന ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും സേവനം ലഭ്യമാക്കുമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഡോ. അലി കുമ്പള, കാസര്‍കോട് പ്രസ്‌ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി, ഹനീഫ് അരമന, ഡോ. ഹസീന, കാസര്‍കോട് നഗരസഭാംഗം മുജീബ് തളങ്കര, ആര്‍.കെ മഖനായ, പി.ആര്‍.ഒ വി.പി വിനോദ്, ആല്‍ഫിന്‍ ഹനീഫ്, അഹില ഹനീഫ് സംബന്ധിച്ചു. അഹില ഹനീഫ് തന്റെ ഭണ്ഡാരപ്പെട്ടിയിലുണ്ടായിരുന്ന സമ്പാദ്യതുകയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
ബദിയഡുക്ക: ബദിയഡുക്ക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഭവ സമാഹരണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. മനുഷ്യ സ്‌നേഹിയും കാരുണ്യ പ്രവര്‍ത്തകനുമായ സായിറാം ഗൊപാല കൃഷ്ണ ഭട്ടിന്റെ വീട്ടില്‍നിന്നു തുടക്കം കുറിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബി. രാമ പാട്ടാളി, പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണ ഭട്ട്, നേതാക്കളായ പി.ജി ചന്ദ്രഹാസ റൈ, ഖാദര്‍ മാന്യ, ഗംഗാധര ഗോളിയടുക്ക , പി. ജഗനാഥ റൈ, ഷിജു പള്ളിപറമ്പില്‍, ശ്യാമ പ്രസാദ് മാന്യ, എം.അബ്ബാസ്, ഐത്തപ്പ പട്ടാജെ, ലോഹിതാക്ഷന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
കാസര്‍കോട്: പ്രളയ ദുരിതബാധിതരെ സഹായിക്കുന്നതിനായി കെയര്‍വെല്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ അഞ്ചു ലക്ഷം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്ക് അഞ്ചു ലക്ഷം രൂപയുടെ ചെക്കാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്.
ആശുപത്രിയില്‍ നടത്തിവരാറുള്ള ഓണം പെരുന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി അതിനു ചെലവ് വരാറുള്ള സംഖ്യപ്രളയ ബാധിതരുടെ പുനരധിവാസത്തിനായി കൈമാറുകയായിരുന്നു.
ആശുപത്രി മാനേജ്‌മെന്റ്, ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍ അനുബന്ധ സ്ഥാപനങ്ങളായ കെയര്‍വെല്‍ ഫാര്‍മസി, യൂനിയന്‍ കെമിക്ക്‌സ്, ഇല്ലം ആംബുലന്‍സ് എന്നിവയുമായി സഹകരിച്ചാണ് പുനരധിവാസത്തിനായുള്ള ഫണ്ട് ശേഖരിച്ചത്.
കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ ഹമീദ് ജില്ലാ കലക് ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന് ചെക്ക് കൈമാറി.
ഡോ. അഫ്‌സല്‍, യൂനിയന്‍ കെമിക്‌സ് എം.ഡി മുഹമ്മദ് റഹീസ്, കെയര്‍വെല്‍ ഫാര്‍മസി മാനേജര്‍ പി.എസ് ഷബീര്‍, നേഴ്‌സിങ് സൂപ്രണ്ട് വത്സമ്മ തോമസ്, ആശുപത്രി പി.ആര്‍.ഒ ടി.സി അഷറഫലി, ഷഫീഖ് നസ്‌റുല്ല എന്നിവര്‍ സംബന്ധിച്ചു.
കാസര്‍കോട്: പ്രളയ ദുരിതത്തിലായവര്‍ക്ക് കൈത്താങ്ങായി ജില്ലാ വ്യവസായ കേന്ദ്രം, കാസര്‍കോട് താലൂക്ക് വ്യവസായ ഓഫിസ്, കാഞ്ഞങ്ങാട് താലൂക്ക് വ്യവസായ ഓഫിസ് എന്നിവടങ്ങളിലെ ജീവനക്കാര്‍ ചേര്‍ന്ന് സ്വരൂപിച്ച 30,000 രൂപ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിനു ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ (ഇന്‍ ചാര്‍ജ്) ആര്‍. രേഖ കൈമാറി.
ഇതിനകം ഒരു ക്വിന്റല്‍ അരിയും ഡിറ്റര്‍ജന്റും കാസര്‍കോട് ഗവ. കോളജില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ കലക്ഷന്‍ സെന്ററില്‍ കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."