HOME
DETAILS

ഗുജറാത്തിലെ ദലിത് പ്രക്ഷോഭത്തില്‍ ഇളകിമറിഞ്ഞ് ഇരു സഭകളും

  
backup
July 20 2016 | 19:07 PM

%e0%b4%97%e0%b5%81%e0%b4%9c%e0%b4%b1%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ചത്ത പശുവിന്റെ തൊലി ഉരിഞ്ഞുവെന്നാരോപിച്ചു ദലിത് യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവം മഴക്കാല സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ പാര്‍ലമെന്റിന്റെ ഇരു സഭകളെയും പിടിച്ചുകുലുക്കി. കശ്മിരിലെ പ്രക്ഷോഭങ്ങളും അംബേദ്കര്‍ ഭവനു നേരെയുണ്ടായ ആക്രമണങ്ങളും ഇന്നലെ ബഹളകാരണമായി. ബഹളത്തില്‍ മുങ്ങിയ രാജ്യസഭ പലവട്ടം പിരിഞ്ഞു. ഇന്നലെ സഭ ചേര്‍ന്ന ഉടന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറിക് ഒബ്രൈനാണു ദലിത് വിഷയം ഉന്നയിച്ചത്. ഗുജറാത്തില്‍ ദലിതരെ അടിച്ചമര്‍ത്തുകയാണെന്നും അക്രമങ്ങള്‍ സംഘപരിവാരം ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം ആരോപിച്ചു. പിന്നീട് വിഷയം ഉന്നയിക്കാന്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും തൃണമൂലും ബി.എസ്.പിയും പരസ്പരം മത്സരിച്ചു.

രാജ്യസഭയില്‍ വിഷയത്തെക്കുറിച്ചു സംസാരിക്കാന്‍ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദിനെ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ അനുവദിച്ചെങ്കിലും അപ്പോഴേക്കും ബി.എസ്.പി നേതാവ് മായാവതി ക്രമപ്രശ്‌നം ഉന്നയിച്ച് എഴുന്നേറ്റു. ദലിതുകളെ മര്‍ദിച്ച സംഭവം മനുഷ്യാവകാശ ലംഘനമാണ്. ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രധാന പ്രതിപക്ഷമായിട്ടും സംഭവത്തിനെതിരേ പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ കോണ്‍ഗ്രസ് നേരത്തേ തന്നെ പ്രതിഷേധിക്കേണ്ടതായിരുന്നു. ഈ പാര്‍ട്ടികളെല്ലാം ദലിത്‌വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നും മായാവതി ആരോപിച്ചു. ഇതിനെ എതിര്‍ത്ത കോണ്‍ഗ്രസ് അംഗങ്ങള്‍ ഗുലാംനബിയെ ആദ്യം സംസാരിക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാരിനെതിരേ മുദ്രാവാക്യം മുഴക്കിയും നടുത്തളത്തിലേക്കിറങ്ങി. ഇതോടെ ബഹളത്തില്‍ മുങ്ങിയ സഭ ആദ്യം 10 മിനുട്ടു നേരത്തേക്കു നിര്‍ത്തിവച്ചു.

പിന്നീട് സഭ ചേര്‍ന്നപ്പോഴും കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ഇവരോടൊപ്പം ബി.എസ്.പിയും പ്രതിഷേധത്തില്‍ കൂടി. ഇതിനിടെ സാമൂഹികനീതി മന്ത്രി താവര്‍ചന്ദ് ഗെഹ്‌ലോട്ട് മറുപടിക്കായി എഴുന്നേറ്റെങ്കിലും മന്ത്രിയുടെ വാക്കുകള്‍ ബഹളത്തില്‍ മുങ്ങി. എന്നാല്‍, ബഹളം വകവയ്ക്കാതെ സംസാരിക്കാന്‍ പാര്‍ലമെന്ററി കാര്യ സഹമന്ത്രി ഗെഹ്‌ലോട്ടിനോട് ആവശ്യപ്പെട്ടു.

അക്രമങ്ങള്‍ക്കെതിരേ ഗുജറാത്ത് സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തിട്ടുണ്ടെന്നും അക്രമികളെ അറസ്റ്റ് ചെയ്തുവെന്നും മന്ത്രി അറിയിച്ചു. ഇതിനിടെ ബഹളം നിര്‍ത്തി മന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ഉപാധ്യക്ഷന്‍ നിര്‍ദേശിച്ചെങ്കിലും അതു വകവെക്കാതെ കോണ്‍ഗ്രസും ബി.എസ്.പിയും പ്രതിഷേധം തുടര്‍ന്നു. അതോടെ സഭ വീണ്ടും പിരിച്ചുവിട്ടു. ചോദ്യോത്തര വേളക്കായി വീണ്ടും ചേര്‍ന്നെങ്കിലും അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭ ഇന്നത്തേക്കു പിരിച്ചുവിട്ടു.

കൊടിക്കുന്നില്‍ സുരേഷാണ് ശൂന്യവേളയില്‍ ലോക്‌സഭയില്‍ വിഷയം ഉന്നയിച്ചത്. സംഭവം അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിക്കണം. ആര്‍.എസ്.എസും ഉയര്‍ന്ന ജാതി വിഭാഗങ്ങളും അഴിച്ചു വിടുന്ന അക്രമങ്ങളെ തുടര്‍ന്ന് ജനങ്ങള്‍ക്കു സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായെന്നും സംസ്ഥാന തെരഞ്ഞെടുപ്പിനു മുന്‍പായി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കനാണു ബി.ജെ.പി ശ്രമിക്കുന്നതെന്നും കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി. കൊടിക്കുന്നലിന്റെ പ്രസംഗം പലപ്പോഴും കേന്ദ്രമന്ത്രി വെങ്കയ്യനായിഡു ഉള്‍പ്പെടെയുള്ളവര്‍ ബഹളം വച്ചു തടസ്സപ്പെടുത്താന്‍ ശ്രമിച്ചു.

ദലിത് യുവാക്കളെ മര്‍ദിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ഖേദിക്കുന്നുവെന്നും കേന്ദ്ര ആഭ്യമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. വിഷയം അതീവ ഗൗരവതരമാണ്. ഒന്‍പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പട്ടികജാതി, പട്ടിക വകുപ്പ് സെല്ലും വിഷയം അന്വേഷിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അക്രമത്തിനിരയായവര്‍ക്കു നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും രാജ്‌നാഥ് വ്യക്തമാക്കി.

ദലിതര്‍ക്കു നേരെ എവിടെ പീഡനമുണ്ടായാലും അതു സമൂഹത്തിലെ തിന്‍മയാണെന്നു പറഞ്ഞു തുടങ്ങിയ രാജ്‌നാഥ്, 70 വര്‍ഷത്തെ ചരിത്രം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ ശ്രമിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കി. ഗുജറാത്തില്‍ ദലിതര്‍ക്കെതിരേ ഏറ്റവും കൂടുതല്‍ അക്രമം നടന്നത് കോണ്‍ഗ്രസ് ഭരണകാലത്താണെന്നും രാജ്‌നാഥ് പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളെ ചൂണ്ടിക്കാണിക്കുമ്പോള്‍ എഴുപതു വര്‍ഷത്തെ ചരിത്രം പറഞ്ഞു തടിതപ്പുകയാണെന്നു കോണ്‍ഗ്രസ് പ്രതികരിച്ചു. മറുപടിയില്‍ തൃപ്തരാകാതെ കോണ്‍ഗ്രസിനൊപ്പം സി.പി.എം, തൃണമൂല്‍ എം.പിമാരും പ്രതിഷേധം ഉയര്‍ത്തി. ആം ആദ്മി പാര്‍ട്ടിയുടെ ഭഗവന്ത് മാന്നും ഇവര്‍ക്കൊപ്പം ചേര്‍ന്നു. പിന്നാലെ കോണ്‍ഗ്രസും തൃണമൂലും സഭയില്‍ നിന്നിറങ്ങിപ്പോയി.

പശുക്കളെ സംരക്ഷിച്ച് മനുഷ്യരെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആര്‍.ജെ.ഡിയുടെ പപ്പു യാദവ് പറഞ്ഞു. ഒരു മനുഷ്യനെ രക്ഷിക്കുന്നതിന് വേണ്ടി ഒരു ലക്ഷം പശുക്കളെ കൊല്ലാന്‍ തയാറാണെന്നായിരുന്നു പപ്പു യാദവിന്റെ പ്രസ്താവന. എന്നാല്‍, പപ്പുവിന്റെ പ്രതികരണം പശുവിനെ ആരാധിക്കുന്നവരുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നും ബി.ജെ.പി അംഗങ്ങള്‍ ആവശ്യപ്പെട്ടു.

സി.പി.എം, എ.എ.പി അംഗങ്ങള്‍ കശ്മിര്‍ വിഷയവും ലോക്‌സഭയില്‍ ഉന്നയിച്ചു. കശ്മിര്‍ വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നു സി.പി.എമ്മിന്റെ മുഹമ്മദ് സലീമും പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ജന്മദിനത്തില്‍ നരേന്ദ്ര മോദിക്കു കേക്ക് മുറിക്കാമെങ്കില്‍ കശ്മിര്‍ പ്രശ്‌നം പരിഹരിക്കാന്‍ കശ്മിരി സംഘടനകള്‍ക്കൊപ്പം ഇരിക്കാമെന്നു എ.എ.പിയുടെ ഭഗവതും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago