തലശ്ശേരി മണ്ഡലത്തില്‍ 1,68132 വോട്ടര്‍മാര്‍
തലശ്ശേരി: ലോകസഭാതെരഞ്ഞെടുപ്പില്‍ തലശ്ശേരി മണ്ഡലത്തില്‍ നിന്നു 1,68132 വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി തലശ്ശേരി മേഖലയില്‍ കനത്തസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൊലിസിനു പുറമെ സി.ആര്‍.പി.എഫിന്റെ രണ്ട് കമ്പനി സേനയും വിന്യസിച്ചിട്ടുണ്ട്.
165ബൂത്തുകളാണ് തലശ്ശേരി മണ്ഡലത്തിലുള്ളത്. ഇതില്‍ 17ബൂത്തുകള്‍ പ്രശ്‌നബാധിത മേഖലയാണെന്ന് അധികൃതര്‍ പറഞ്ഞു. ഇത്തവണ പോളിങ് ബൂത്തുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. 1250ല്‍ കൂടുതല്‍ വോട്ടര്‍മാര്‍ വരുന്നബൂത്തുകളെ രണ്ടായി വിഭജിച്ചതാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.
ചമ്പാട്‌വെസ്റ്റ് യു.പി സ്‌കൂളിലെ രണ്ട്ബൂത്തുകള്‍, അരയാക്കൂല്‍ യു.പിസ്‌കൂള്‍, ചൊക്ലിഒളവിലം യു.പി സ്‌കൂള്‍, ചൊക്ലി രാമകൃഷ്ണവിലാസം സ്‌കൂള്‍ തുടങ്ങിയതാണ് പ്രധാന പ്രശ്‌നബാധിത ബൂത്തുകള്‍. കൂടാതെ എല്ലാബൂത്തുകളിലും പരിസരത്തും പൊലിസ് പട്രോളിങും റവന്യൂഉദ്യോഗസ്ഥരുടെ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.
ഇന്നലെ രാവിലെ തലശ്ശേരി ബ്രണ്ണന്‍ കോളജിലാണ് തെരഞ്ഞെടുപ്പ് സാമഗ്രികകള്‍ വിതരണം ചെയ്തത്. മെഷീനുകള്‍ പരിശോധനവിധേയമാക്കിയതിനു ശേഷമാണ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. വടകര മണ്ഡലത്തില്‍ വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ പഞ്ചായത്തുകള്‍ എന്നിവടങ്ങളില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."