സൗജന്യ വൈദ്യസഹായവുമായി ഐ.എം.എ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ഐ.എം.എ തീരുമാനം. ഇതിനായി ഒരു മാസം നീളുന്ന സൗജന്യ മെഡിക്കല്‍ ക്യാംപ് തുടരാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഐ.എം.എ വിദഗ്ധരുടെ യോഗം തീരുമാനിച്ചു. കൂടാതെ സര്‍ക്കാര്‍ സംവിധാനത്തില്‍ നടക്കുന്ന മെഡിക്കല്‍ ക്യാംപുകളിലും ഐ.എം.എ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. സൗജന്യമായി മരുന്നുകളും നല്‍കും.മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്കായി വിദഗ്ധരുടെ സഹായത്തോടെയുള്ള ചികിത്സ ഉറപ്പുവരുത്തും. വെള്ളപ്പൊക്കത്തില്‍ നശിച്ച ആശുപത്രികളുടെ പുനര്‍നിര്‍മാണം ഐ.എം.എ ദേശീയ ഘടകത്തിന്റെ സഹായത്തോടെ നടപ്പാക്കുന്നതിനുള്ള സന്നദ്ധതയും സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു. മെഡിക്കല്‍ ക്യാംപുകളിലുണ്ടാകുന്ന ആശുപത്രി മാലിന്യങ്ങള്‍ ഐ.എം.എയുടെ ഇമേജ് പദ്ധതി വഴി ശാസ്ത്രീയമായി സംസ്കരിക്കാമെന്നും മുഖ്യമന്ത്രിയെ അറിയിച്ചതായി സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ ഉമ്മര്‍, സെക്രട്ടറി ഡോ.എന്‍ സുള്‍ഫി എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."