HOME
DETAILS

ഹിന്ദി അറിയാത്തവര്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകണമെന്ന് ആയുഷ് സെക്രട്ടറി

  
backup
August 23, 2020 | 1:48 AM

%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%af%e0%b5%8b%e0%b4%97%e0%b4%a4

 


- സെക്രട്ടറിയെ
സസ്‌പെന്‍ഡ് ചെയ്യണമെന്ന് കനിമൊഴി
ന്യൂഡല്‍ഹി: ആയുഷ് മന്ത്രാലയവുമായി ബന്ധപ്പെട്ട വെബിനാര്‍ ട്രെയിനിങിനിടെ ഹിന്ദി അറിയാത്തവര്‍ പുറത്തു പോകണമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം സെക്രട്ടറി പറഞ്ഞതിനെതിരേ പ്രതിഷേധം.
ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കോട്ടേച്ചയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡി.എം.കെ എം.പി കനിമൊഴി മന്ത്രിക്ക് കത്തെഴുതി. ട്രെയിനിങിനിടെ സെക്രട്ടറി ഹിന്ദി സംസാരിച്ചപ്പോള്‍ ഇംഗ്ലീഷില്‍ കൂടി സംസാരിക്കാന്‍ പങ്കെടുത്തവരിലൊരാള്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും ഹിന്ദി അറിയാത്തവര്‍ പുറത്തു പോകണമെന്നും കൊട്ടേച്ച ആവശ്യപ്പെടുകയായിരുന്നു.
ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്നും സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്ത് അദ്ദേഹത്തിനെതിരേ അച്ചടക്ക നടപടി ആരംഭിക്കണമെന്നും കനിമൊഴി ആവശ്യപ്പെട്ടു.
ഹിന്ദി അറിയാത്തവരോട് അസഹിഷ്ണുത കാട്ടുന്നത് എങ്ങനെ അംഗീകരിക്കാന്‍ പറ്റുമെന്നും കനിമൊഴി ചോദിച്ചു. കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരവും ഇതെ ആവശ്യവുമായി രംഗത്തെത്തി. ഒരാള്‍ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞാല്‍ മനസിലാക്കാം. എന്നാല്‍ ഹിന്ദി അറിയാത്തത് കൊണ്ട് നിങ്ങള്‍ ഇറങ്ങിപ്പോകണമെന്ന് പറയുന്നത് അംഗീകരിക്കാന്‍ പറ്റുമോയെന്ന് കാര്‍ത്തി ചോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  2 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  2 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  2 days ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  2 days ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  2 days ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  2 days ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  2 days ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  2 days ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  2 days ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  2 days ago