ആത്മവിശുദ്ധി നേടാന്‍ ഖുര്‍ആനിലേക്കു മടങ്ങണം: ഉമര്‍ മുസ്‌ലിയാര്‍
കണ്ണൂര്‍: അരോജകമായ വാര്‍ത്തകളും സംഭവവികാസങ്ങളും വര്‍ധിച്ചുവരുന്ന വര്‍ത്തമാനകാലത്ത് ആത്മവിശുദ്ധി നേടാന്‍ വിശുദ്ധ ഖുര്‍ആനിലേക്ക് എല്ലാവരും മടങ്ങണമെന്നു സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാകമ്മിറ്റിയുടെ കീഴിലുള്ള വേങ്ങാട് ഖാദിരിയ്യ എഡുക്കേഷണല്‍ ട്രസ്റ്റിന്റെ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല ജീവിതം നയിക്കാനും അധര്‍മങ്ങള്‍ വിഭാടനം ചെയ്യാനും ഖുര്‍ആന്‍ പ്രേരണ നല്‍കുന്നുവെന്നും ഖുര്‍ആന്‍ ആശയങ്ങള്‍ മനസിലാക്കി നാം ജീവിതത്തില്‍ പകര്‍ത്തണമെന്നും ഉമര്‍ മുസ്‌ലിയാര്‍ പറഞ്ഞു. കെ.കെ.പി അബ്ദുല്ല ഫൈസി പ്രാര്‍ഥന നടത്തി. സയ്യിദ് എ ഉമര്‍കോയ തങ്ങള്‍ അധ്യക്ഷനായി. മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലാത്തൂര്‍ അബ്ദുറഹ്മാന്‍ ദാരിമി, മുഹമ്മദ് ഫൈസി കൊതേരി, പാലത്തായി മൊയ്തു ഹാജി, കെ.കെ മുഹമ്മദ്, അഹ്മദ് തേര്‍ളായി, ആര്‍ അബ്ദുല്ല ഹാജി, മുസ്തഫ ഹൈത്തമി, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, സി.പി അബൂബക്കര്‍ ഹാജി, മണിയപ്പള്ളി ആബൂട്ടി ഹാജി, അബ്ദുല്ല ഫൈസി, ഉനൈസ് വാഫി, ഹുസൈന്‍ പൊയില്‍, സി.പി സലീം, ഹുസൈന്‍ വേങ്ങാട് സംബന്ധിച്ചു. സി.പി നൂറുദ്ദീന്‍ സ്വാഗതവും ഉസ്മാന്‍ ഹാജി വേങ്ങാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."