ജില്ലയിലെ മത്സ്യത്തൊഴിലാളികളെ ആദരിച്ചു
താനൂര്‍: ജീവന് പണയം വച്ച് ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ജില്ലയിലെ മുഴുവന്‍ മത്സ്യ തൊഴിലാളികളെയും ആദരിച്ചു. മത്സ്യത്തൊഴിലാളി യൂനിയന്‍, സി.ഐ.ടി.യു ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീര്‍ അധ്യക്ഷനായി. വി. അബ്ദുറഹ്മാന് എം.എല്‍.എ, സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം പി.പി വാസുദേവന്‍, ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്, ജില്ലാ സെക്രട്ടറിയേറ്റംഗം ഇ. ജയന്, സി.ഐ.ടി.യു ജില്ലാ ജന. സെക്രട്ടറി വി. ശശികുമാര്‍, മത്സ്യ തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ബാപ്പുട്ടി കൂട്ടായി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഡ്വ. യു. സൈനുദ്ദീന്‍, എം. അനില്‍കുമാര്‍, മത്സ്യതൊഴിലാളി യൂനിയന്‍ ജില്ലാ പ്രസിഡന്റ് പി.പി സൈതലവി, ട്രഷറര്‍ കെ.പി.എം കോയ സംസാരിച്ചു.പൊന്നാനി, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട 292 മത്സ്യതൊഴിലാളികളെ ചടങ്ങില്‍ ആദരിച്ചു. വയനാട്, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ ദുരിത മേഖലകളിലേക്ക് വി. അബ്ദുറഹ്മാന് എം.എല്‍.എയുടെ എന്റെ താനൂര്‍ പദ്ധതിയുടെ ഭാഗമായി സംഭരിച്ച സാധനങ്ങള്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷണന് കൈമാറി. എം.പി ലക്ഷ്മി നാരായണന്, നവീന്‍, പി.പി ബാലകൃഷ്ണന് എന്നിവര്‍ ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."