പാചകവാതക സിലിന്‍ഡറുകള്‍ക്ക് ക്ഷാമം; ഗ്യാസ് ഏജന്‍സി ഓഫിസ് ഉപഭോക്താക്കള്‍ ഉപരോധിച്ചു
മട്ടന്നൂര്‍: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഓഫിസ് ഉപരോധിച്ചുകൊണ്ട് ഉപഭോക്താക്കളുടെ പ്രതിഷേധം. മട്ടന്നൂര്‍ ടി. ആര് ഗ്യാസ് ഏജന്‍സിയിലാണ് ഇന്നലെ പ്രതിഷേധമുണ്ടണ്ടായത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പാചക വാതകം ലഭിക്കാതെ വന്നതോടെ വന്നതോടെയാണ് നൂറിലേറെ വരുന്ന ഉപഭോക്താക്കള്‍ സംഘടിച്ചെത്തിയത്.
വീടുകളില്‍ പാചകവാതകം എത്തിക്കാത്തതിനാല്‍ ദിവസവും രാവിലെ ഏജന്‍സി ഓഫീസിലെത്തിയാണ് ചില ഉപഭോക്താക്കള്‍ പാചകവാതകം വാങ്ങുന്നത്. അതും പുലര്‍ച്ചെ എത്തുകയും വേണം. കഴിഞ്ഞദിവസം ഓഫിസിലെത്തിയ ചില ഉപഭോക്താക്കളോട് വെള്ളിയാഴ്ച രാവിലെ എത്താന്‍ പറഞ്ഞതോടെ ഉപഭോക്താക്കള്‍ പുലര്‍ച്ചെ കാത്തുനിന്നെങ്കിലും പാചകവാതകം തീര്‍ന്നതിനാല്‍ പലര്‍ക്കും ലഭിച്ചില്ല. അന്നേദിവസം പുലര്‍ച്ചെ മൂന്നു മണിക്ക് തന്നെ പാചകവാതകം വിതരണം ചെയ്തതായി ഉപഭോക്താക്കള്‍ ആരോപിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."