പ്രളയമേഖലയിലെ ധീരതയ്ക്ക് ലയണ്‍സ് ക്ലബിന്റെ ആദരവ്
കാഞ്ഞങ്ങാട്: പ്രളയത്തെ തുടര്‍ന്ന് കേരളക്കരയില്‍ ദുരിതമനുഭവിക്കുകയായിരുന്ന ആയിരങ്ങളെ മനക്കരുത്തുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മുന്നിട്ടിറങ്ങിയ അജാനൂര്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളെ ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് ആദരിച്ചു.
ഏറ്റവും അവശ്യഘട്ടത്തില്‍ കിലോമീറ്ററുകള്‍ താണ്ടി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കാഞ്ഞങ്ങാട്ടെ 32 മത്സ്യത്തൊളിലാളികളെ കേരളം എന്നും നന്ദിയോടെ സ്മരിക്കുമെന്ന് എം.രാജഗോപാണ്ടണ്ടല്‍ എം.എല്‍.എ പറഞ്ഞു.
ക്ലബ് പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷനായി. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരന്‍, അംഗം ഷീബാ സതീശന്‍, എ. ഹമീദ് ഹാജി, പി.എം അബ്ദുല്‍ നാസര്‍, എം.ബി ഹനീഫ്, സുശീലാ രാജന്‍, പി.കെ പ്രകാശന്‍, അന്‍വര്‍ ഹസ്സന്‍, അഷറഫ് കൊളവയല്‍, ഹാറൂണ്‍ ചിത്താരി, കെ.എസ് മുഹാജിര്‍, ഫൈസല്‍ ട്രാക്ക്കൂള്‍, അബൂബക്കര്‍ ഖാജ, മാളികയില്‍ കുഞ്ഞബ്ദുല്ല, കണ്ണന്‍ കരുവാക്കോട്,നാഞ്ചിപ്പു മുഹമ്മദ്, സി.പി സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ രഘു അനുഭവങ്ങള്‍ വിവരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."