HOME
DETAILS
MAL
ശാരീരിക അവശതകള്‍ മറന്ന് അഞ്ജലി വോട്ട് ചെയ്യാനെത്തി
backup
April 24 2019 | 06:04 AM
തിരുന്നാവായ: ശാരീരിക അവശതകള്‍ മറന്ന് അഞ്ജലി വോട്ട് ചെയ്യാനെത്തി. കുറുമ്പത്തൂര്‍ സ്വദേശി എന്‍.നാരായണന്‍കുട്ടിയുടെ മകള്‍ അഞ്ജലിയാണ് തളര്‍ന്ന ശരീരവുമായി തന്റെ വോട്ടവകാശം നിര്‍വഹിക്കാന്‍ എത്തിയത്. 28കാരിയായ അഞ്ജലി ആദ്യമായാണ് ലോക്‌സഭയിലേക്ക് വോട്ട് ചെയ്യുന്നത്. കുറുമ്പത്തൂര്‍ കൂടശ്ശേരി ഗവ.യു.പി സ്‌കൂളിലെ 165-ാം നമ്പര്‍ ബൂത്തിലാണ് അഞ്ജലി തന്റെ വോട്ട് രേഖപ്പെടുത്തിയത്. അഞ്ജലിയുടെ അച്ഛന്‍ നാരായണന്‍കുട്ടി ഇതേ ബൂത്തിലെ ബി.എല്‍.ഒയാണ്. ചെറുപ്രായത്തില്‍ പോളിയോ ബാധിച്ചതാണ് അഞ്ജലിക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."