ദുരിതാശ്വാസം: നിലക്കാതെ കാരുണ്യപ്രവാഹം
ബാലുശ്ശേരി: വയനാടിന്റെ മക്കള്‍ക്ക് കൈത്താങ്ങുമായി വിദ്യാര്‍ഥികളും. ബാലുശ്ശേരി പറമ്പിന്‍മുകള്‍ കെ.ഇ.ടി. ബിഎഡ് കോളജ് വിദ്യാര്‍ഥികളാണ് ഒരുലക്ഷം രൂപയുടെ സാധനസാമഗ്രികള്‍ വയനാട്ടിലെത്തിച്ചത്. ഓണം -ബ്ക്രീദ് ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് വിദ്യാര്‍ഥികള്‍ തുക ശേഖരിച്ചത്.
വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ബാലുശ്ശേരി എസ്.ഐ കെ. സുമിത്കുമാര്‍ നിര്‍വഹിച്ചു. വനിതാ എസ്.ഐ വി. ലളിത, വാര്‍ഡ് അംഗം എന്‍.പി നിധീഷ്‌കുമാര്‍, പി.വി ഭവിന്‍ദാസ്, സത്യന്‍ മൂത്തിലേരി, രവി കുട്ടമ്പൂര്‍, എസ്.കെ സന്ദീപ് സംസാരിച്ചു. കെ. അര്‍ജുന്‍, വിഷ്ണു പ്രസാദ്, അക്ഷയ്, ദിലീപ്, കെ. അഭിനവ്, പി. അഭിരാംദാസ് നേതൃത്വം നല്‍കി.
കക്കട്ടില്‍: വയനാട്ടിലെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് കുളങ്ങരത്ത് മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഒരു ലോഡ് അരി വിതരണം ചെയ്തു. സൂപ്പി നരിക്കാട്ടേരി വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. സി.കെ നാസര്‍, വി.കെ ഹാരിസ്, ഐ. ഷംസുദ്ദീന്‍, കെ.കെ അബ്ദുല്ല, പി.സി ഇഖ്ബാല്‍, പി.സി അന്ത്രു, പി.സി ഫൈസല്‍, അര്‍ഷിദ് നേതൃത്വം നല്‍കി.
കൊയിലാണ്ടി: പൂക്കാട് കലാലയം മുഖ്യമന്ത്രിയുടെ ദുരിശ്വാസ നിധിയിലേക്ക് സഹായം കൈമാറി. ഒരുലക്ഷം രുപയുടെ ചെക്കാണ് മന്ത്രി ടി.പി രാമകൃഷ്ണന് കലാലയം പ്രിന്‍സിപ്പല്‍ ശിവാദാസ് ചേമഞ്ചേരി കൈമാറിയത്. മന്ത്രി എ.കെ ശശീന്ദ്രന്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, കലായയം ജനറല്‍ സെക്രട്ടറി കെ. രാധാകൃഷ്ണന്‍, ശിവദാസ് കാരോളി, രാജഗോപാലന്‍ കാര്യവില്‍ സംബന്ധിച്ചു.
കക്കട്ടില്‍: മുസ്‌ലിം യൂത്ത് ലീഗ് നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരിലേക്ക് ഭക്ഷണസാധനങ്ങള്‍ എത്തിച്ചു. ജനറേറ്റര്‍, മോട്ടോര്‍ പമ്പ്, ബ്രഷ്, ക്ലീനിങ് ലിക്വിഡ്‌സ് തുടങ്ങി 50 വീടുകള്‍ക്ക് ആവശ്യമായ കിറ്റുമായി 70 വളണ്ടിയര്‍മാരാണ് പറവൂരിലേക്ക് യാത്രതിരിച്ചത്. അത്യാവശ്യ മരുന്നുകളുമായി ഡോക്ടര്‍മാര്‍ ഉള്‍െപ്പെടുന്ന മെഡിക്കല്‍ സംഘവും വിദഗ്ധരായ ഇലക്ര്ട്രീഷ്യന്മാരും പ്ലംബര്‍മാരും കൂടെയുണ്ട്.
നാദാപുരം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി ട്രക്ക് ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രവര്‍ത്തകരുമായുള്ള വാഹനം നാദാപുരം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം സമീര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പി.കെ റഈസ്, ജാഫര്‍ തയ്യില്‍, ടി.പി.എം തങ്ങള്‍, ടി. മുഹമ്മദലി, കെ.എം ഹമീദ്, പാലോല്‍ കുഞ്ഞമ്മദ്, ശരീഫ് നരിപ്പറ്റ, ടി.വി ഖമറുദ്ദീന്‍, വി.പി റഫീഖ്, അന്‍സാര്‍ ഓറിയോണ്‍, ഹാരിസ് റഹ്മാനി, മുഹമ്മദ് പുതിയെടുത്ത്, ടി. ഹിദാഷ്, സഹദ് പാലോല്‍, മുഹമ്മദ് റഹ്മാനി, അര്‍ഷാദ് ചെമ്പറ്റ, മുഹമ്മദലി തിനൂര്‍, സഈര്‍ മുറിച്ചാണ്ടി സംസാരിച്ചു.
വടകര: പ്രളയബാധിത മേഖലയിലേക്ക് വീട്ടുപകരണങ്ങള്‍ ശേഖരിച്ച് ആര്‍.എം.പി.ഐ. വീട്ടുപകരണങ്ങള്‍ സംസ്ഥാന സെക്രട്ടറി എന്‍. വേണു വടകര തഹസില്‍ദാര്‍ പി.കെ സതീഷ്‌കുമാറിനു കൈമാറി.
വടകര: ദുരിതമനുഭവിക്കുന്ന ചെങ്ങന്നൂരിലേക്ക് ഡി.വൈ.എഫ്.ഐ മേമുണ്ട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടുലക്ഷം രൂപയുടെ വസ്തുക്കള്‍ അയച്ചു. ഡിവൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എന്‍.കെ അഖിലേഷും സി.പി.എം ലോക്കല്‍ സെക്രട്ടറി സി.എം ഷാജിയും ചേര്‍ന്ന് ഫ്‌ളാഗ്ഓഫ് ചെയ്തു. എം.കെ വികേഷ്, രാഗേഷ് പുറ്റാറത്ത് സംസാരിച്ചു.
വടകര: അരൂര്‍ കല്ലുമ്പുറത്ത് മാവേലി വേഷമണിഞ്ഞ് വീടുകളില്‍ എത്തിയ മാവേലിക്കു ലഭിച്ച ദക്ഷിണയും പ്രളയബാധിതരെ സഹായിക്കാന്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കി. മുന്‍ ഗ്രാമ പഞ്ചായത്ത് മെംബറും കോണ്‍ഗ്രസ് ഭാരാവാഹിയുമായ കല്ലമ്പുറത്തെ എ.ടി ദാസനാണ് ഓണപ്പൊട്ടന്‍ കെട്ടി വീടുകള്‍ കയറി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. തുക വാര്‍ഡ് മെംബര്‍ കെ. സജീവന്‍ ഏറ്റുവാങ്ങി.
നടുവണ്ണൂര്‍: വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കായി നടുവണ്ണൂരിലെ പ്രാചീന തറവാടായ ചെട്ട്യാങ്കണ്ടി കുടുംബാംഗങ്ങള്‍ രണ്ടു ദിനം കൊണ്ട് രണ്ടു ലക്ഷം രൂപ സ്വരൂപിച്ചു. ആയിരം രൂപ വിലയുള്ള ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ നൂറ് കിറ്റുകള്‍, കിടക്ക, പുല്‍പായ, തലയണ, വസ്ത്രങ്ങള്‍, ബക്കറ്റ്, പഠനോപകരണങ്ങള്‍ എന്നിവയാണ് ദുരിതബാധിത മേഖലയില്‍ വിതരണം ചെയ്തത്.
കോഴിക്കോട് ജില്ലയിലെ ദുരിതബാധിതര്‍ക്കുള്ള സാധനങ്ങള്‍ നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിട ഏറ്റുവാങ്ങി. കുടുംബത്തിലെ മുതിര്‍ന്ന അംഗം പത്തായത്തിങ്ങല്‍ ആലി ഹാജി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. കെ.കെ അഹമദ്, ടി.എ റസാഖ്, പി. അഷറഫ്, ടി.കെ റഷീദ്, വി.പി ഇബ്രാഹിം കുട്ടി, ടി.കെ ഇബ്രായി, കെ.കെ ലത്തീഫ്, ഇ.സി ശിഹാബ്, എന്‍. സലീം, എ. മജീദ്, കെ. അബ്ദുസ്സലാം, കെ. ഷബീറലി, മുഹമ്മദലി കിഴക്കേക്കര, എന്‍.എം മൂസക്കോയ നേതൃത്വം നല്‍കി.
ബാലുശ്ശേരി: വയനാട്ടിലെ കന്നുകാലികള്‍ക്ക് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പശു എന്ന ബഹുമതിയോടെ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച കുള്ളന്‍ മാണിക്യത്തിന്റെ കൈത്താങ്ങ്. വേളൂരിലെ കാമധേനു നാച്വറല്‍ ഫാമില്‍ മാണിക്യത്തെ പരിപാലിക്കുന്ന എന്‍.വി ബാലകൃഷ്ണനാണ് വയനാട്ടിലെ പശുക്കളുടെ ദുരിതം കണ്ട് മാണിക്യത്തിനായി കരുതിവച്ച കാലിത്തീറ്റ അയച്ചുകൊടുത്തത്.
മിണ്ടാപ്രാണികളായ കന്നുകാലികളുടെ ദയനീയാവസ്ഥ കാണാതെ പോകരുതെന്നാണ് ബാലകൃഷ്ണന്‍ പറയുന്നത്. വേളൂരിലെ ഫാമില്‍ മാണിക്യം ഉള്‍പ്പെടെയുള്ള പശുക്കള്‍ക്ക് കരുതിയിട്ടുള്ള തീറ്റ ബി.എഡ് വിദ്യാര്‍ഥി കൂടിയായ മകന്‍ അക്ഷയാണ് സ്വന്തം വാഹനത്തില്‍ വയനാട്ടിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."